
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഫുജൈറ: ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പളം വര്‍ധിപ്പിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി ഉത്തരവിട്ടു. ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ശമ്പള വര്‍ധനവിന് ഉത്തരവിട്ടിരിക്കുന്നത്. തൊഴില്‍ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള ശൈഖ് ഹമദിന്റെ പ്രതിബദ്ധതയാണ് ശമ്പള വര്‍ധന. ഇത് പ്രാദേശിക സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ജീവനക്കാര്‍ക്ക് മാന്യമായ ജീവിത നിലവാരം ഉറപ്പുവരുത്തുകയും ചെയ്യും.