
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഫുജൈറ: ഫുജൈറയിലെ എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വകുപ്പുകളിലെയും എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ്. ഫുജൈറ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിനും, പ്രകടന നിലവാരം മെച്ചപ്പെടുത്തുന്നതിനും, അനുയോജ്യമായ ഒരു തൊഴില്‍ അന്തരീക്ഷത്തില്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.