
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : യുഎഇ പതാക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ഇന്നലെ ദേശീയപതാക ഉയര്‍ത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയു ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാന പ്രകാരമാണ് പതാക ഉയര്‍ത്തിയത്. രാജ്യത്തോടുള്ള സ്നേഹവും പതാകയോടുള്ള പ്രതിബദ്ധതയും പ്രകടിപ്പിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. രാജ്യത്തിന്റെ പതാക അഭിമാനത്തിന്റെയും മഹത്വത്തിന്റെയും അന്തസിന്റെയും പ്രതീകമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പതാക ദിനത്തോടനുബന്ധിച്ച് വിവിധ മന്ത്രാലയങ്ങള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,സ്കൂളുകള്‍ എന്നിവിടങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി 2013 മുതലാണ് നവംബര്‍ മൂന്നിന് യുഎഇ ദേശീയപതാക ദിനം ആചരിക്കുന്നത്.