
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: ഫ്ളൈ ദുബൈ വിമാനത്തിനുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്കാലികമായി തടസ്സപ്പെട്ടു. ഫ്ളൈദുബൈ വിമാനം വെള്ളിയാഴ്ച ഇവിടെ നിന്നും പറന്നുയരുന്നത് നിര്‍ത്തിവച്ചു. ഇക്കാരണത്താല്‍ 14 വിമാനങ്ങള്‍ യുഎഇയിലെ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതര്‍ വ്യക്തമാക്കി. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റുകയും പകരം ഒരു വിമാനത്തില്‍ അവര്‍ക്ക് സൗകര്യമൊരുക്കുകയുമുണ്ടായി. യാത്രക്കാരുടെ യാത്രാ ഷെഡ്യൂളിനുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും എയര്‍ലൈന്‍ അറിയിച്ചതായി കെടി റിപ്പോര്‍ട്ട് ചെയ്തു. പ്രശ്നം പരിഹരിച്ച് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു.