അബുദാബി ചേംബര്‍ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

അബുദാബി : പുതുവത്സര രാവില്‍ അബുദാബി കോര്‍ണിഷില്‍ വര്‍ണവിസ്മയം തീര്‍ത്ത വെടിക്കെട്ടില്‍ മറ്റൊരു വിസ്മയമായി കാണികളില്‍ കൗതുകുമുയര്ത്തിയത് ‘പറക്കും ജോഡി’യായിരുന്നു. കല്വിസ് ലക്കൂസും സീന്‍ ഷെര്ലിയുമാണ് വര്ണപ്പെയിത്തില് കാണികളെ അഭിവാദ്യം ചെയ്ത് ആകാശത്ത് പറന്നുരസിച്ചത്. ഫെസ്റ്റിവലിന്റെ കോസ്മിക് സ്പേസ് അട്രാക്ഷനിലെ ഈ ഇന്‍സ്ട്രക്ടര്‍മാര്‍ യുഎഇ പതാകയും വഹിച്ചാണ് പറന്നത്. ക്ലോക്ക് അര്‍ദ്ധരാത്രി അടിച്ചതിനു തൊട്ടുപിന്നാലെ പടക്കങ്ങളും ലേസര്‍ ലൈറ്റുകളും ആകാശത്ത് ചിതരിത്തെറിച്ചപ്പോള് ആയിരക്കണക്കിന് ആസ്വാദകരുടെ കണ്ണുകളില്‍ വിസ്മയം തീര്‍ത്ത് ‘പറക്കും ജോഡി’യും തെളിഞ്ഞു. ഫെസ്റ്റിവലിന്റെ മേല്‍ക്കൂരയില്‍ നിന്ന് 10 മീറ്റര്‍ ഉയര്‍ന്ന ഇവര്‍ എയര്‍ സ്റ്റണ്ടുകള്‍ നടത്തിയും ജ്വലിക്കുന്ന ലൈറ്റുകള്‍ മറച്ചുപിടിച്ചും കാണികളെ രസിപ്പിച്ചു.


