
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ഫ്രഞ്ച് നീതിന്യായ വകുപ്പ് മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സഹകരണവും സൗഹൃദ ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള രാഷ്ട്രനേതാക്കളുടെ പ്രതിബദ്ധതയെ കുറിച്ച് കൂടിക്കാഴ്ച അവലോകനം ചെയ്തു. ജുഡീഷ്യല്‍,സെക്യൂരിറ്റി,പൊലീസ് മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും സംഘടിത കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.