
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
റബാത്ത്: മധ്യഅമേരിക്കന്‍ പാര്‍ലമെന്റുമായി ബന്ധം ശക്തമാക്കാന്‍ യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മൊറോക്കോയില്‍ നടന്ന മൂന്നാമ യൂറോമെഡിറ്ററേനിയന്‍ ഗള്‍ഫ് മേഖലകള്‍ക്കായുള്ള ‘മാരാകേഷ്’ പാര്‍ലമെന്ററി ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് സെന്‍ട്രല്‍ അമേരിക്കന്‍ പാര്‍ലമെന്റ് പ്രസിഡന്റ് കാര്‍ലോസ് റെനെ ഹെര്‍ണാണ്ടസുമായി യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സെക്കന്റ് ഡെപ്യൂട്ടി സ്പീക്കറും പാര്‍ലമെന്ററി അസംബ്ലി ഓഫ് മെഡിറ്ററേനിയന്‍ വനിതാ പാര്‍ലമെന്ററി ഫോറം പ്രസിഡന്റുമായ മറിയം ബിന്‍ തെനിയ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു സഭകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. എഫ്എന്‍സിയും സെന്‍ട്രല്‍ അമേരിക്കന്‍ പാര്‍ലമെന്റും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്പരം താല്പര്യമുള്ള വിഷയങ്ങളില്‍ ഇരു പാര്‍ലമെന്ററി ഫോറങ്ങളിലും ഏകോപനവും കൂടിയാലോചനകളും നടക്കും. മധ്യ അമേരിക്കന്‍ രാജ്യങ്ങളുമായി യുഎഇ തുടരുന്ന ശക്തമായ നയതന്ത്ര ബന്ധം കൂടുതല്‍ ഫലപ്രദമാക്കുകയാണ് എഫ്എന്‍സിയുടെ ലക്ഷ്യം.
സെന്‍ട്രല്‍ അമേരിക്കന്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ അമേരിക്കന്‍ ഇന്റഗ്രേഷന്‍ സിസ്റ്റത്തിന്റെ രാഷ്ട്രീയ പാര്‍ലമെന്ററി സ്ഥാപനവുമാണ്. ഗ്വാട്ടിമല സിറ്റിയാണ് ആസ്ഥാനം. ഗ്വാട്ടിമല, എല്‍സല്‍വദോര്‍,ഹോണ്ടുറസ്,നിക്കരാഗ്വാ,ഡൊമിനികന്‍ റിപ്പബ്ലിക്,പനാമ രാജ്യങ്ങളുടെ സംയുക്ത പാര്‍ലമെന്ററി ഫോറമാണിത്. കൂടിക്കാഴ്ചയില്‍ നിരവധി എഫ്എന്‍സി അംഗങ്ങളും പങ്കെടുത്തു.