
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അഞ്ച് പഞ്ചായത്തുകള്‍ ഒരു മൈതാനിയില്‍ സംഗമിച്ചപ്പോള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആവേശം തീര്‍ത്തു. വടകര മണ്ഡലത്തിലെ കെഎംസിസി പ്രവര്‍ത്തകര്‍ ഒരുക്കിയ ‘വസാകാ 2025’ കാല്പന്ത് മത്സരമാണ് വേറിട്ട അനുഭവമായത്. വടകര മണ്ഡലത്തിലെ കെഎംസിസി കുടുംബാംഗങ്ങളുടെ ഐക്യവും സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭമാണ് ‘വസാക 2025’. ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അഴിയൂര്‍,ഏറാമല,ചോറോട്,ഒഞ്ചിയം പഞ്ചായത്തുകളിലെയും വടകര മുനിസിപ്പാലിറ്റി ടീമുമാണ് മാറ്റുരച്ചത്. ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ സ്പോണ്‍സര്‍ഷിപ്പ് സ്ട്രാറ്റജി ഹെഡ് അഹമ്മദ് ഇബ്രാഹിം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ദുബൈ കെഎംസിസി നേതാക്കളായ ഇസ്മായീല്‍ ഏറാമല,അഡ്വ.സാജിദ് അബൂബക്കര്‍,പിവി നാസര്‍,ഗഫൂര്‍ പാലോളി അതിഥികളായി.മത്സരത്തിന് മുന്നോടിയായി അഞ്ച് ടീമുകളുടെയും മാര്‍ച്ച് പാസ്റ്റ് കൂട്ടായ്മയുടെ അച്ചടക്കവും ഐക്യവും പ്രകടിപ്പിക്കുന്നതായി. ചെയര്മാന് നൗഷാദ് ചള്ളയില്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു. ജനറല്‍ കണ്‍വീനര്‍ റഫീഖ് കുഞ്ഞിപ്പള്ളി സ്വാഗതം പറ ഞ്ഞു. ഫൈനല്‍ മത്സരത്തില്‍ ചോറോട് പഞ്ചായത്തിനെ തോല്പിച്ച് ഏറാമല പഞ്ചായത്ത് ടീം ചാമ്പ്യന്മാരായി. ‘വസാക 2025’ ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയകരമായ സാഹചര്യത്തില്‍ കൂടുതല്‍ കായിക മത്സരങ്ങളും പരിപാടികളും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ്, കബഡി, ബാഡ്മിന്റന്‍ മത്സരങ്ങളും പ്രദേശത്തെ കുടുംബങ്ങളെ ഒരുവേദിയിലെത്തിച്ച് കുടുംബ സംഗമവും സംഘടിപ്പിക്കും.