
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അനുശോചിച്ചു
അബുദാബി: ആഗോള കത്തോലിക്കാ സഭയുടെ ഇടയനും വത്തിക്കാന്‍ തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. റോമന്‍ സഭയുടെ കര്‍ദ്ദിനാള്‍ കെവിന് ഫാരെലിന് ശൈഖ് മുഹമ്മദ് അനുശോചന സന്ദേശമയച്ചു. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും മാര്‍പാപ്പയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി കര്‍ദിനാള്‍ കെവിന് ഫാരെലിന് അനുശോചന സന്ദേശമയച്ചു.