സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

പാരീസ്: ഹ്രസ്വ സന്ദര്‍ശനത്തിന് പാരീസിലെത്തിയ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ഫ്രാഞ്ച് വിദേശകാര്യ മന്ത്രി ജീന്‍നോയല്‍ ബാരറ്റുമായി കൂടിക്കാഴ്ച നടത്തി. യുഎഇയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക,വ്യാപാരം,നിക്ഷേപം,സാംസ്കാരിക സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ആശയങ്ങള്‍ പങ്കുവച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളില്‍ സഹകരണം തുടരാന്‍ തീരുമാനിച്ചു. യുഎഇയും ഫ്രാന്‍സും തമ്മിലുള്ള ദീര്‍ഘകാല ബന്ധങ്ങളില്‍ ശൈഖ് അബ്ദുല്ല അഭിമാനം പ്രകടിപ്പിച്ചു.


