
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: കോട്ടക്കല്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ‘വിന്റര്‍ ഫെസ്റ്റ’ ക്യാമ്പ് പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡലത്തിലെ മുനിസിപ്പല്‍,പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമടക്കം നൂറ്റി അമ്പതോളം പേര് പങ്കെടുത്തു. നാടുംവീടും വിട്ട് മറുനാട്ടിലെത്തയവര്ക്ക് മാനസിക സമ്മര്‍ദങ്ങളില്‍നിന്നുള്ള മോചനവും ആശ്വാസവുമായി ക്യാമ്പ് മാറി. അബുദാബി സംസ്ഥാന കെഎംസിസി സെക്രട്ടറി മൊയ്ദുട്ടി വേളേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റാഷിദ് തൊഴലില്‍ അധ്യക്ഷനായി. മെക് സെവന് ഫിറ്റ്നസ് ക്ലാസോടുകൂടിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. ട്രെയിനര്‍ അബ്ബാസ് ക്ലാസിന് നേതൃത്വം നല്കി.
മണ്ഡലം വനിതാ കെഎംസിസി ജനറല്‍ സെക്രട്ടറി നസ്മിജ ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ യുഎഇയിലെ പ്രമുഖ ഗായകര്‍ ചേര്‍ന്ന് ഒരുക്കിയ ഗസല്‍ ക്യാമ്പിന് മാറ്റുകൂട്ടി. നജ്മുദ്ദീന് ഹുദവി നസ്വീഹത്തിന് നേതൃത്വം നല്കി. ‘ഹരിത രാഷ്ട്രീയം ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍,വൈസ് പ്രസിഡന്റുമാരായ ഹുസൈന് സികെ,ഹസന് അരീക്കന്‍,സിറാജ് ആതവനാട് പ്രസംഗിച്ചു. ഗ്രൂപ്പുകള്‍ തിരിച്ചുള്ള വിവിധ കായിക മത്സങ്ങള്‍ക്ക് ക്യാപ്റ്റന്മാരായ അഷ്റഫ് അലി പുതുക്കുടി,മുനീര്‍ മാമ്പറ്റ,ഷാഹിദ് ചെമ്മുക്കന്‍,സൈദ് മുഹമ്മദ് നേതൃത്വം നല്കി. വടംവലി,ഷൂട്ടൗട്ട്,നീന്തല്‍ മത്സരങ്ങള്‍ മണ്ഡലം സെക്രട്ടറിമാരായ ഫാറൂഖ് കോനോട്ടിലും അലി കോട്ടക്കലും നിയന്ത്രിച്ചു. കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ നടന്നു. രണ്ടു ദിവസത്തെ ക്യാമ്പിന് മണ്ഡലം ഭാരവാഹികളായ ശംസുദ്ദീന്‍ ഒപി,അഷ്റഫ് കെകെ,മജീദ് എടയൂര്‍,ലത്തീഫ് എപി,സബീല്‍ പരവക്കല്‍, യാഹു,അഷ്റഫ് ബക്കര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ഇബ്രാഹീംകുട്ടി സ്വാഗതവും ട്രഷറര്‍ അബ്ദുസ്സലാം വിടി നന്ദിയും പറഞ്ഞു.