
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഫുജൈറ:പാരീസ് ഗെയിംസ് 2024 ഉള്‍പ്പെടെ ഒന്നിലധികം ഒളിമ്പിക് ഗെയിംസുകളില്‍ പങ്കെടുത്ത 10 അത്ലറ്റുകള് ഉള്‍പ്പെടെ 2,332 പേര് പങ്കെടുത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത 12ാമത് ജി2 ഫുജൈറ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി.
ഫുജൈറ മാര്‍ഷ്യല്‍ ആര്‍ട്സ് ക്ലബ്ബും സായിദ് സ്പോര്‍ട്സ് കോംപ്ലക്സും ആതിഥേയത്വം വഹിച്ച അഞ്ച് ദിവസം നീണ്ടുനിന്ന ചാമ്പ്യന്‍ഷിപ്പില്‍ 2,600ലധികം അത്ലറ്റുകള് പങ്കെടുത്തു. ഇത് പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ റെക്കോര്‍ഡാണ് മറികടന്നത്. 12 വര്‍ഷം മുമ്പ് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ തുടക്കത്തില്‍ 150 പേര് മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ന്, എമിറേറ്റിനെ അന്താരാഷ്ട്ര സ്പോര്‍ട്സ് ഡെസ്റ്റിനേഷനായി സ്ഥാപിക്കുക എന്ന ഫുജൈറ കിരീടാവകാശിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സുസ്ഥിര ആഗോള സ്പോര്‍ട്സ് ഇവന്റുകളില്‍ ഒന്നായി ഇത് മാറിയിരിക്കുകയാണ്.