
അബുദാബിയില്‍ എട്ട് മത്സ്യവില്പന ശാലകള്‍ക്ക് പിഴ
ഡോ.പുത്തൂര്‍ റഹ്മാന് ചീഫ് പാട്രണ്‍,സുഭഗന്‍ തങ്കപ്പന് പ്രസിഡന്റ്,നിഷാദ് പയേത്ത് ജനറല്‍ സെക്രട്ടറി, അജിത് ഗോപിനാഥ് ട്രഷറര്‍
ഫുജൈറ: കലയും സാഹിത്യവും സമന്വയിപ്പിച്ച് സാംസ്കാരിക ഉണര്‍വിന്റെ പുതിയ അധ്യായം രചിക്കാന്‍ ഫുജൈറ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്(ഫല) രൂപീകരിച്ചു. ലോക കേരള സഭാംഗവും വിവിധ സാംസ്കാരിക കൂട്ടയ്മകളുടെ സഹയാത്രികനുമായ ഡോ.പുത്തൂര്‍ റഹ്മാന്റെ അധ്യക്ഷതയില്‍ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ‘ഫല’ രൂപീകരണ യോഗത്തില്‍ നിരവധി എഴുത്തുകാരും കലാസാഹിത്യ പ്രവര്‍ത്തകരും പങ്കെടുത്തു. ഫുജൈറയിലെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ യോഗം തീരുമാനിച്ചു. ഡോ.പുത്തൂര്‍ റഹ്മാന് ചീഫ് പാട്രണായുള്ള ഫുജൈറ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന് പ്രസിഡന്റായി സുഭഗന്‍ തങ്കപ്പനെയും ജനറല്‍ സെക്രട്ടറിയായി നിഷാദ് പയേത്തിനെയും ട്രഷററായി അജിത് ഗോപിനാഥിനെയും തിരഞ്ഞെടുത്തു. ഡോ.മോനി കെ വിനോദ്,സഞ്ജീവ് മേനോന്, നാസിറുദ്ദീന്‍,വിഎം സിറാജ്,ജയപ്രകാശ് എന്നിവര്‍ പേട്രണ്മാരാണ്.
വി.സുഭാഷ്,റഫീഖ് ബിന്‍ മൊയ്ദു,മനാഫ് ഒളകര, വില്‍സണ്‍ മാസ്റ്റര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും യുകെ റാഷിദ് ജാതിയേരി,സവിത കെ നായര്‍,മനു,നമിത പ്രമോദ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
കലാ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും ഫുജൈറയില്‍ കഥ,കവിത,ലേഖനം,നോവല്‍ തുടങ്ങിയ സാഹിത്യ മേഖലയില്‍ രചനകളോ വായനക്കൂട്ടങ്ങളോ പ്രസിദ്ധീകരണങ്ങളോ അത്ര സജീവമല്ല. മാത്രമല്ല, ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനോ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനോ അവസരങ്ങളും കുറവാണ്. ഇതിന് പരിഹാരമായി ഈ മേഖലയില്‍ പുതിയ ദിശാബോധം നല്കാാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ‘ഫല’ കൂട്ടായ്മ രൂപീകരിച്ചതെന്ന് ചീഫ്പാട്രണ് ഡോ.പുത്തൂര്‍ റഹ്മാന് പറഞ്ഞു. കലയും സാഹിത്യവും ഒരേ വേദിയില്‍ സമന്വയിപ്പിക്കുന്ന കലാ സാഹിത്യ സായാഹ്നങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.