
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഫുജൈറ: സിബിഎസ്ഇ, ഐസിഎസ്ഇ,കേരള സിലബസ് പ്രകാരമുള്ള പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് അക്കാദമിക് എക്സലന്‍സി അവാര്‍ഡ് നല്കി ആദരിച്ചു. ഐഎസ്സി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്്മാന്‍ അധ്യക്ഷനായി. വ്യക്തിത്വവും സാംസ്കാരികവുമായ വളര്‍ച്ചക്കു പ്രാധാന്യം നല്കുന്ന അഭിരുചികളിലൂടെ ഓരോ വിദ്യാര്‍ഥിയും ജീവിതത്തില്‍ വലിയ ഉയര്‍ച്ച സ്വപ്നം കാണണമെന്നും പുതുതലമുറയെ ഉന്മേഷത്തോടെയും സാമൂഹിക ബോധത്തോടെയും മുന്നോട്ടു നയിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ഡോ.പുത്തൂര്‍ റഹ്്മാന്‍ പറഞ്ഞു. യുഎച്ച്വൈ ജെയിംസ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് സിഇഒ ജെയിംസ് മാത്യു മുഖ്യാതിഥിയായിരുന്നു.
വൈജ്ഞാനികവും സാംസ്കാരികവുമായ മേഖലകളില്‍ ഫുജൈറ ഐഎസ്സി നല്കുന്ന പിന്തുണ ഫുജൈറയിലെ വിവിധ വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മതല്ക്കൂട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി സഞ്ജീവ് മേനോന് സ്വാഗതം പറഞ്ഞു. നൂറോളം വിദ്യാര്‍ഥി പ്രതിഭകളെ മുഖ്യാതിഥിയും ഐഎസ്സി എക്സിക്യൂട്ടീവ് അംഗങ്ങളും മൊമെന്റോ നല്കി അനുമോദിച്ചു. അഡൈ്വസര്‍ നാസിറുദ്ദീന്‍,എമിനെന്സ് പ്രൈവറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സുഷമ നാലപ്പാട്ട്,സെന്റ് മേരീസ് കത്തോലിക് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സുരേഷ്,റോയല്‍ പ്രൈവറ്റ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ സയ്യിദ് താഹിര്‍ അലി, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലളിത കരാസി,ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂള്‍ ഖോര്ഫക്കാന് വൈസ് പ്രിന്‍സിപ്പല്‍ ഡഗ്ലസ് ജോസഫ്,ബോള്ട്ടന് യൂണിവേഴ്സിറ്റി മാനേജര്‍ ജയന്തി അനില്‍കുമാര്‍ പ്രസംഗിച്ചു. ഐഎസ്സി ഭാരവാഹികളായ പ്രദീപ് കുമാര്‍,വിഎം സിറാജ്,മനാഫ് ഒളകര,അഡ്വ. മുഹമ്മദലി,പ്രസാദ് ചില്മു,അശോക് മുല്ചന്താനി,ഇസ്ഹാഖ് പാലാഴി,അനീഷ് മുക്കത്ത്,ലേഡീസ് ഫോറം കോര്‍ഡിനേറ്റര്‍ സവിത കെ നായര്‍,പാരാമെഡിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍ അനീസ,രഞ്ജിത്ത്,സറീന ഒവി,കമല്‍ പ്രീത് പങ്കെടുത്തു. ഐഎസ്സി വൈസ് പ്രസിഡന്റ് ജോജി പോള്‍ മണ്ഡപത്തില്‍ നന്ദി പറഞ്ഞു. ചിഞ്ചു ലാസര്‍,രേഖ എന്നിവര്‍ അവതാരകരായിരുന്നു.