
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
അബുദബി: കേരളത്തില്‍ രാഷ്ട്രീയ ചിന്താഗതിയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാര്. കേരളത്തിന്റെ ജീവിത നിലവാരമുയര്‍ത്തുന്നതിലും സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസനത്തില്‍ പിന്തുണ നല്‍കണമെന്നും നിക്ഷേപങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബുദബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദബിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മാസങ്ങള്‍ക്കകം ഗതാഗതവകുപ്പില്‍ സമൂലമായ മാറ്റങ്ങളുണ്ടാവും. കെഎസ്ആര്‍ടിസിയെ സമ്പൂര്‍ണമായി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ലോകോത്തര നിലവാരത്തിലേക്കുയരും. കെഎസ്ആര്‍ടിസിയെ നവീകരിക്കുന്നതിനൊപ്പം സ്വകാര്യ ബസ് സര്‍വീസുകളെയും പ്രോത്സാഹിപ്പിക്കാനും നവീകരിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. കേരളത്തിലെ ഉള്‍നാടന്‍ റോഡുകളില്‍ ഉള്‍പ്പെടെ പൊതുഗതാഗതം യാഥാര്‍ത്ഥ്യമാക്കുകയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകളുടെ വികസനം പൂര്‍ത്തിയാവുന്നതോടെ കേരളത്തില്‍ പൊതുഗതാഗതം ആഗോള നിലവാരത്തിലേക്കുയര്‍ത്താന്‍ കഴിയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുപുരോഗതി ലക്ഷ്യമാക്കി പ്രവാസികളും മാധ്യമ പ്രവര്‍ത്തകരും ക്രിയാത്മകമായി പിന്തുണ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നാട്ടില്‍ ഡ്രൈവിങ് ടെസ്റ്റ് നേരത്തേയാക്കണമെങ്കില്‍ പ്രവാസികള്‍ ആര്‍ടിഒക്ക് നേരില്‍ കണ്ട് അപേക്ഷ നല്‍കണമെന്നും മന്ത്രി അറിയിച്ചു. യുഎഇ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ ലൈസന്‍സ് ഉള്ളവര്‍ക്ക് നാട്ടിലെ െ്രെഡവിങ് ടെസ്റ്റില്‍ ഇളവു നല്കാനാകുമോ എന്നത് പരിശോധിക്കുമെന്നും പറഞ്ഞു.
ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് സമീര്‍ കല്ലറ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഉപസ്ഥാനപതി എ.അമര്‍നാഥ്, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ്, മന്ത്രി പത്നി ബിന്ദു മേനോന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. പദ്മനാഭന്, അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ സൂരജ് പ്രഭാകരന്, കൊമേറ പേ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് അജിത് ജോണ്സന്, ലുലു എക്സ്ചേഞ്ച് മീഡിയ മാനേജര്‍ അസിം ഒമര്‍, ഈക്വല്‍ എം ഡി റഫീഖ് കയനിയല്‍, ബനിയാസ് സ്പൈക് ഡയറക്ടര്‍ റമീസ് അബ്ദുല്‍ റഹ്മാന് ഹാജി,ടോപ്സ് ഗ്രൂപ്പ് പ്രതിനിധി അരുണ്‍, എക്സ് ബ്യു ചെയര്മാന് അബ്ദുല്ല ഫാറൂഖി, അല്‍സാബി ഗ്രൂപ്പ് മീഡിയ ആന്റ് മാര്‍ക്കറ്റിങ് മാനേജര്‍ സിബി കടവില്‍, അപെക്സ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഹിഷാം, എക്സ് ബ്യു മാനേജിങ് ഡയറക്ടര്‍ ഷഹീര്‍ ഫറൂഖി, മലബാര്‍ ഗ്രൂപ്പ് പ്രതിനിധി രഞ്ജിത്ത്,ഈക്വല്‍ എം ഡി റഫീഖ് കയനിയല്‍ റെഡ് എക്സ് മീഡിയ സിഇഒ സുബിന് സോജന് എന്നിവരെ മൊമെന്റൊ നല്കി ആദരിച്ചു. സാമൂഹിക സംസ്കാരിക സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം സ്വാഗതവും ട്രഷറര്‍ ഷിജിന കണ്ണദാസ് നന്ദിയും പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ മീഡിയ അബുദാബി മെമ്പര്‍ ടി പി ഗംഗാധരന് മന്ത്രി ഉപഹാരം നല്കി. അബുദബിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മന്ത്രി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു.