
‘സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്നു’: എസ്സിഇആര്‍ടിയിലും ‘സവര്‍ക്കര്‍’ പ്രേതങ്ങളോ
ഗസ്സ: ഇസ്രാഈല്‍ അതിക്രമത്തിനെതിരെ ലോകമാകെ എതിര്‍പ്പുകളും പ്രതിഷേധങ്ങളും ഉയരുമ്പോഴും, അതൊന്നും വകവെക്കാതെ ഗസ്സയില്‍ കൂട്ടക്കുരുതി തുടരുകയാണ്. ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കുമെന്നും വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ കുടിയേറ്റങ്ങള്‍ നടത്തി ഗ്രേറ്റര്‍ ഇസ്രാഈല്‍ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപനം നടത്തി ഇസ്രാഈല്‍ ഭരണകൂടം മുന്നേറുമ്പോള്‍ ഒന്നും ചെയ്യാനാവാതെ ലോകം നോക്കിനില്‍ക്കുകയാണ്. ഹമാസിനെതിരെ യുദ്ധമെന്ന പേരില്‍ ഗസ്സയില്‍ ഓരോ ദിവസവും നൂറുകണക്കിന് സിവിലിയന്മാരെ ഇസ്രാഈല്‍ സേന കൊന്നൊടുക്കുകയാണ്. സൈനിക നടപടി കൂടാതെ ഭക്ഷണവും കുടിവെള്ളവും മുടക്കി സാധാരണ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. സ്ത്രീകളും കുട്ടികളുമാണ് പ്രധാന ഇരകള്‍. ഗസ്സയില്‍ ഇസാഈല്‍ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതോടെ എന്താണ് അവിടെ നടക്കുന്നതെന്ന് പോലും ലോകമറിയുന്നില്ല. ഏറ്റവുമൊടുവില്‍ ഗസ്സയിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അല്‍ജസീറയിലെ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തി. ഈ സംഭവങ്ങളിലൊക്കെ ലോകമാകെ പ്രതിഷേധം ഉയരുമ്പോഴും ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന മട്ടില്‍ ഗസ്സയില്‍ ഇസ്രാഊല് സേന കൂട്ടക്കുരുതി തുടരുകയാണ്. ഗസ്സയിലെ ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ച് പ്രദേശം സൈന്യത്തിന്റെ കീഴില്‍ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്യൂനില്ക്കുന്ന ജനങ്ങള്‍ക്ക് നേരെയാണ് ഇപ്പോള്‍ ഇസ്രാഈല്‍ സേന വെടിവെക്കുന്നത്. ഓരോ ദിവസവും ചുരുങ്ങിയത് 50 പേരെയെങ്കിലും കൊലപ്പെടുത്തുന്നുണ്ട്. ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്നവര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ മാത്രം ഇതുവരെ 1760 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ ഓഫീസ് വെളിപ്പെടുത്തി. വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടുകളും പ്രതിഷേധങ്ങളും കൃത്യമായി നടക്കുന്നുണ്ടെങ്കിലും സിവിലിയന്മാര്ക്ക് നേരെയുള്ള അതിക്രമം തടയാന്‍ ലോകത്ത് ഒരു സംവിധാനവുമില്ലെന്ന വസ്തുത ഗസ്സ ലോകത്തെ ഓര്‍മപ്പെടുത്തി കൊണ്ടേയിരിക്കുന്നു. ഇന്നലെ വെള്ളിയാഴ്ച മാത്രം ഗസ്സ മുനമ്പില്‍ 44 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ആസ്പത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഗസ്സ നഗരത്തില്‍ ഇസ്രാഈല്‍ സൈന്യം നിരന്തരമായ ബോംബാക്രമണവും വെടിവെപ്പും തുടരുകയാണ്. നഗരത്തിലെ താമസക്കാര്‍ രക്ഷപ്പെടാന്‍ സുരക്ഷിതമായ സ്ഥലമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ഗസ്സയില്‍ ഇന്നലെയും കുട്ടികള്‍ പട്ടിണിമൂലം മരിച്ചു. ഇതോടെ പ്രദേശത്തെ പട്ടിണി മരണങ്ങളുടെ ആകെ എണ്ണം 240 ആയി ഉയര്‍ന്നു. ഇതില്‍ 107 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം മാത്രം ഗസ്സയില്‍ കുറഞ്ഞത് 61,827 പേര് കൊല്ലപ്പെടുകയും 155,275 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കണക്ക്. ഓരോ ദിവസം കഴിയുന്തോറും ഗസ്സയിലെ മരണക്കണക്കുകള്‍ ആരെയും അമ്പരിപ്പിക്കാത്ത രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.