
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
റോം: ഭക്ഷണത്തിനും കുടിവെള്ളത്തിനും പ്രാഥമിക കര്‍മങ്ങള്‍ക്കും ബുദ്ധിമുട്ടുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇറ്റലി രംഗത്ത്. ആഗസ്റ്റ് 9 മുതല്‍ ഗസ്സയിലേക്ക് സഹായം എത്തിച്ചു തുടങ്ങുമെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ അറിയിച്ചു. ആദ്യഘട്ടത്തില്‍ എയര്‍ഡ്രോപ് വഴിയായിരിക്കും സഹായമെത്തിക്കുക. നിലവിലെ സംഘര്‍ഷത്തില്‍ കടുത്ത ദുരിതത്തിലായ ഗസ്സയിലെ സാധാരണക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് വ്യോമസേനക്കും സൈന്യത്തിനും വിഭവങ്ങള്‍ ശേഖരിക്കല്‍ ഉള്‍പ്പെടെയുള്ള ദൗത്യത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ക്രോസെറ്റോ പറഞ്ഞു. വരും മണിക്കൂറുകളില്‍ തന്നെ പ്രത്യേക സംഘത്തെ വിന്യസിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന് ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിനും ജോര്‍ദാന്‍ വഴി അവ ലക്ഷ്യസ്ഥാനത്തെത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.