
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ഗസ്സ: ലോകം നോക്കിനില്‍ക്കെ, ഭക്ഷണത്തിനായി കാത്തുനില്ക്കുന്നവര്ക്കെതിരെയുള്ള ഇസ്രാഈല്‍ സേനയുടെ കുരുതി തുടരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഗസ്സ മുനമ്പിലുടനീളം ഇസ്രായേലി വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഭക്ഷണം വാങ്ങാനെത്തിയ 12 പേരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ഇരുപത്തിരണ്ട് പലസ്തീനികള്‍ രക്തസാക്ഷികളായതായി വാഫാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നെറ്റ്സാരിം മേഖലയിലെ സഹായ വിതരണ മേഖലയില്‍ നിന്ന് പടിഞ്ഞാറന്‍ ഗസ്സ നഗരത്തിലെ അല്‍ഷിഫ ആശുപത്രിയിലേക്ക് 12 രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ കൊണ്ടുവന്നതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. മധ്യ ഗസ്സ മുനമ്പിലെ അല്‍സവായ്ദ പട്ടണത്തിലെ ഒരു വീടിനെ ലക്ഷ്യമിട്ട് ഇസ്രാഈലി വിമാനം നടത്തിയ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍കാരനും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന ഒരു കുടുംബം കൊല്ലപ്പെട്ടു. ഖാന് യൂനിസിന് വടക്കുള്ള ഇന്‍ഡസ്ട്രിയല്‍ ജംഗ്ഷന് സമീപമുള്ള കുടിയിറക്കപ്പെട്ടവരുടെ കൂടാരങ്ങളില്‍ ഇസ്രാഈലി ഡ്രോണ്‍ വര്‍ഷിച്ച ബോംബ് പതിച്ച് സമൂര്‍ കുടുംബത്തിലെ മൂന്ന് പേര് കൊല്ലപ്പെട്ടു. കൂടാതെ, ഖാന് യൂനിസിന്റെ വടക്ക് പടിഞ്ഞാറുള്ള ഒരു കൂടാരത്തില്‍ ബോംബ് വീണ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു.