
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇയില്‍ നിന്നുള്ള ഏറ്റവും വലിയ ഗസ്സ സഹായ കപ്പല്‍ ഫീല്‍ഡ് ആശുപത്രിയുമായി ഈജിപ്തിലെത്തി. പൂര്‍ണ്ണമായും സജ്ജീകരിച്ച ഒരു ഫീല്‍ഡ് ആശുപത്രിയും 7,166 ടണ്‍ സുപ്രധാന വസ്തുക്കളും വഹിച്ചുകൊണ്ടാണ് ഖലിഫ കപ്പല്‍ ഈജിപ്തിലെ അല്‍ അരിഷ് തുറമുഖത്ത് നങ്കൂരമിട്ടത്. ജൂലൈ 21 ന് അബുദാബിയിലെ ഖലീഫ തുറമുഖത്ത് നിന്ന് 4,372 ടണ്‍ ഭക്ഷണം, 1,433 ടണ്‍ ഷെല്‍ട്ടര്‍ സാമഗ്രികള്‍, 860 ടണ്‍ മെഡിക്കല്‍ സാമഗ്രികള്‍, 501 ടണ്‍ ആരോഗ്യ വസ്തുക്കള്‍ എന്നിവയുമായാണ് ഖലീഫ യാത്ര തിരിച്ചത്. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആരംഭിച്ച ദുരിതാശ്വാസ പ്രവര്‍ത്തനമായ ഓപ്പറേഷന് ഗാലന്റ് നൈറ്റ് 3 ന്റെ ഭാഗമായി ഇമാറാത്ത് അയയ്ക്കുന്ന എട്ടാമത്തെ സഹായ കപ്പലാണിത്. മാനുഷിക, ജീവകാരുണ്യ ഗ്രൂപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍, എമിറേറ്റ്സ് റെഡ് ക്രസന്റ് സെക്രട്ടറി ജനറല്‍ അഹമ്മദ് സാരി അല്‍ മസ്രൂയി, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഖലീഫയെ സന്ദര്‍ശിച്ചു. സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ യുഎഇ ഗാസ്സക്ക് 1.5 ബില്യണ്‍ ഡോളറിലധികം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാലാവസ്ഥാപരമായ ഭക്ഷ്യക്ഷാമവും ആരോഗ്യ മേഖലയില്‍ ദുരിതവും പേറുന്ന ഗസ്സക്കാരുടെ ദുരിതം ലഘൂകരിക്കാന്‍ 80,000 ടണ്ണിലധികം സഹായം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, യുദ്ധം ആരംഭിച്ചതിനുശേഷം ഏകദേശം 60,100 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 150,027 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തില്‍ ഒരു ദിവസം ശരാശരി 28 കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്ന് യുഎന്‍ വ്യക്തമാക്കി. ബോംബാക്രമണങ്ങള്‍ മൂലമുള്ള മരണം. പോഷകാഹാരക്കുറവും പട്ടിണിയും മൂലമുള്ള മരണം. സഹായത്തിന്റെയും സുപ്രധാന സേവനങ്ങളുടെയും അഭാവം മൂലമുള്ള മരണവുുമാണ് ഓരോ ദിവസവും നടക്കുന്നതെന്ന് യൂണിസെഫ് എക്സില്‍ പറഞ്ഞു. കഴിഞ്ഞ 22 മാസത്തിനിടെ ഗാസയില്‍ 18,000ത്തിലധികം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഏജന്‍സി പറഞ്ഞു. ഗസ്സയിലെ കുട്ടികള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, സംരക്ഷണം എന്നിവ ആവശ്യമാണ്. എല്ലാറ്റിനുമുപരി, അവര്‍ക്ക് ഇപ്പോള്‍ ഒരു വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.