
മികച്ച കണ്ടന്റ് നിര്‍മിതികള്‍ക്ക് യുഎഇ യൂട്യൂബ് അക്കാദമി തുടങ്ങി
അബുദാബി/റഷ്യ: ജിസിസി രാജ്യങ്ങള്‍ റഷ്യയുമായി കൂടുതല്‍ അടുക്കുന്നു. തന്ത്രപരമായ എട്ടാമത് സംയുക്ത മന്ത്രിതല യോഗം നടന്നു. റഷ്യയിലെ സോച്ചിയില്‍ നടന്ന അറബ് രാജ്യങ്ങള്‍ക്കായുള്ള ഗള്‍ഫ് രാജ്യങ്ങളുടെയും (ജിസിസി) റഷ്യന്‍ ഫെഡറേഷന്റെയും സഹകരണ കൗണ്‍സിലിന്റെ തന്ത്രപരമായ സംഭാഷണത്തിന്റെ എട്ടാമത് സംയുക്ത മന്ത്രിതല യോഗത്തില്‍ യുഎഇ പ്രതിനിധി സംഘത്തെ നയിച്ചത് സഹമന്ത്രി ഖലീഫ ഷഹീന് അല്‍ മാരാര്‍ ആണ്. റഷ്യന്‍ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്യഹ്യയും സംയുക്തമായി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജിസിസി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍, പ്രതിനിധി സംഘത്തലവന്മാര്, ജിസിസി സെക്രട്ടറി ജനറല്‍ എന്നിവര്‍ പങ്കെടുത്തു. മേഖലാ, അന്തര്‍ദേശീയ രാഷ്ട്രീയ വിഷയങ്ങളിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. ഒപ്പം ജിസിസി അംഗരാജ്യങ്ങളും റഷ്യന്‍ ഫെഡറേഷനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും, സംഭാഷണം നിലനിര്‍ത്തേണ്ടതിന്റെയും, ഇരുപക്ഷവും തമ്മിലുള്ള മികച്ച ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.