
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ:യുഎഇ ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദുബൈ പരിസ്ഥിതി,കാലാവസ്ഥാമാറ്റ അതോറിറ്റിയും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആര്‍എഫ്എ) പരസ്പര സഹകരണത്തിനുള്ള കരാറില്‍ ഒപ്പുവച്ചു. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ലോക കാലാവസ്ഥാമാറ്റ പ്രവര്‍ത്തനങ്ങളുമായി യോജിക്കുന്നതിനുമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. ദുബൈ ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ദുബൈ പരിസ്ഥിതി,കാലാവസ്ഥാമാറ്റ അതോറിറ്റി ഡയരക്ടര്‍ ജനറല്‍ അഹമ്മദ് മുഹമ്മദ് ബിന്‍ താനിയുമാണ് കരാറില്‍ ഒപ്പുവച്ചത്. ജിഡിആര്‍എഫ്എ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അസി.ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ദുബൈ പരിസ്ഥിതി,കാലാവസ്ഥാമാറ്റ അതോറിറ്റിയുമായുള്ള ഉടമ്പടി ദുബൈയുടെ സുസ്ഥിര ഭാവിയെ അനുസരിച്ചുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതില് തങ്ങളുടെ വകുപ്പിന്റെ പ്രതിബദ്ധത ഉറപ്പാക്കുവെന്ന് മര്‍റി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനും ഭാവി തലമുറകളുടെ ജീവനിലവാരം മെച്ചപ്പെടുത്തുന്നതിനും തങ്ങള്‍ സഹകരിക്കുന്നുവെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ യുഎഇയുടെ ദേശീയ പരിസ്ഥിതി ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പ്രധാന ഘട്ടമാണെന്നും ദുബൈ സുസ്ഥിരത മാനദണ്ഡങ്ങളില്‍ ആഗോള മാതൃകയായി മാറുന്നതിനും കാലാവസ്ഥാ മാറ്റ വെല്ലുവിളികള്‍ നേരിടുന്നതിനുമുള്ള നൂതന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അഹമ്മദ് മുഹമ്മദ് ബിന്‍ താനി വ്യക്തമാക്കി.