
ഇരുട്ടിലായ യമനില്‍ പത്ത് ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്കി യുഎഇ
ദുബൈ: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഡാറ്റാ കൈമാറ്റം കാര്യക്ഷമമാക്കുന്നതിനും സാങ്കേതിക ഏകോപനം വളര്‍ത്തുന്നതിനും വേണ്ടി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു. ജിഡിആര്‍എഫ്എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അബ്ദുള്ള ലെന്ഗാവിയുമാണ് കരാര്‍ ഒപ്പിട്ടത്. ചടങ്ങില്‍ ഇരു വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന സമഗ്രമായ ഒരു ഡിജിറ്റല്‍ സംവിധാനം ഈ പങ്കാളിത്തത്തിലൂടെ സ്ഥാപിക്കപ്പെടും. ദുബൈ എമിറേറ്റിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായുള്ള ഒരു സുപ്രധാന നീക്കമാണിത്.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ ഈ കരാര്‍ സഹായിക്കും. ഇതിലൂടെ, പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.