
ദുബൈയില്‍ ഗതാഗത സംവിധാനം മെച്ചപ്പെടുത്തി ആര്‍ടിഎ; 16 പദ്ധതികള്‍
ദുബൈ: സന്നദ്ധപ്രവര്‍ത്തനങ്ങളുടെ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് പദ്ധതികള്‍ ആവിഷ്കരിക്കുന്നു. ഇതിനായി ‘നബ്ദ് അല്‍ ഇമാറാത്ത്’ വോളണ്ടിയര്‍ ടീമുമായി ധാരണാപത്രം ഒപ്പിട്ടു. സുസ്ഥിരതക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന മാനുഷിക, സാമൂഹിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ സഹകരണം ദുബൈയുടെ സാമൂഹിക പ്രതിബദ്ധതയുടെ കാഴ്ചപ്പാടിന് അനുസൃതമാണ്. ജിഡിആര്‍എഫ്എ ദുബൈ ഹ്യൂമന്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റിസോഴ്സസ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അവദ് മുഹമ്മദ് ഗാനം സായിദ് അല്‍ അവായീമും, ‘നബ്ദ് അല്‍ ഇമാറാത്ത്’ ടീം ചെയര്മാന് ഡോ. ഖാലിദ് നവാബ് അല്‍ ബ്ലൂഷിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ധാരണാപത്രം വഴി സന്നദ്ധപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സമൂഹത്തില്‍ അതിന്റെ നല്ല സ്വാധീനം വികസിപ്പിക്കുന്നതിനും ഇരു വിഭാഗവും തമ്മില്‍ അറിവും അനുഭവപരിചയവും പങ്കുവെക്കും. കൂടാതെ, ദേശീയ പരിപാടികളെ പിന്തുണയ്ക്കുന്നതിനും ആവശ്യമായ വിഭവങ്ങള്‍ നല്‍കുന്നതിനും സംയുക്ത ശ്രമങ്ങള്‍ നടത്തും. ഈ സംരംഭങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്നതിനും മാനുഷിക സന്ദേശം ഉയര്‍ത്തിക്കാട്ടുന്നതിനും ഇരു വിഭാഗങ്ങളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാനും ധാരണയായി. ജിഡിആര്‍എഫ്എ ദുബൈയുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത ഈ പങ്കാളിത്തം പ്രതിഫലിക്കുന്നുവെന്ന് മേജര്‍ ജനറല്‍ അവദ് അല്‍ അവായീം പറഞ്ഞു. വോളണ്ടിയര്‍ ടീമുകളുമായുള്ള സഹകരണം, ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ദുബൈയുടെ സ്ഥാനം ലോകത്ത് ഉയര്‍ത്തുന്നതിനും നൂതനമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പങ്കാളിത്തത്തില്‍ അഭിമാനമുണ്ടെന്ന് ഡോ. ഖാലിദ് നവാബ് അല്‍ ബ്ലൂഷി പറഞ്ഞു. ഇത് സമൂഹത്തെ സേവിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്നും യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി ജിഡിആര്‍എഫ്എ ദുബൈയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.