
‘ഗള്‍ഫ് ചന്ദ്രിക’ വാര്‍ഷികാഘോഷം: പ്രഖ്യാപന സംഗമം ഇന്ന് അബുദാബിയില്‍
ദുബൈ: യുഎഇ പൊതുമാപ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ മനുഷ്യത്വപരവും നിയമപരവുമായ കര്‍ത്തവ്യം നിറവേറ്റിയതായി ദുബൈ ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി. പൊതുമാപ്പ് നടപ്പാക്കിയതിലൂടെ നിരവധി ആളുകള്‍ക്ക് തങ്ങളുടെ ജീവിതം നവീകരിക്കാനുള്ള അവസരം ലഭിച്ചെന്നും ഇത് സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വലിയ കാരണമാകുന്നുവെന്നും ലഫ്.ജനറല്‍ കൂട്ടിച്ചേര്‍ത്തു.
2024 സെപ്തംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള പൊതുമാപ്പ് കാലയളവില്‍ സേവനം ചെയ്ത എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലയിലുള്ളവരുടെ പരസ്പര സഹകരണത്തോടെ റസിഡന്‍സി നിയമലംഘകര്‍ക്ക് ആവശ്യമായ പിന്തുണകള്‍ നല്കി. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു.
മാനവികതയുടെയും നിയമബോധവുമുള്ള സമീപനമാണ് പൊതുമാപ്പിനെ വിജയത്തിലേക്ക് നയിച്ചതെന്നും സമാനമായ കര്‍മങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. 390 എമിഗ്രേഷന്‍ ഉേദ്യാഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു. ദുബൈ ജിഡിആര്‍എഫ്എ അസി.ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ടീം അംഗങ്ങളും പങ്കെടുത്തു.
എല്ലാ ടീമുകളും കാണിച്ചുകൊടുത്ത സമര്‍പ്പണത്തെയും പ്രതിബദ്ധതയെയും ജിഡിആര്‍എഫ്എ മേധാവി അഭിനന്ദിച്ചു. വയലെറ്റേഴ്സിന് സുഗമമായ പിന്തുണ നല്‍കുന്നതിലും അവരുടെ സ്ഥിതി വേഗത്തില്‍ ക്രമീകരിക്കുന്നതിലും അവര്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. നിരവധി വെല്ലുവിളികള്‍ കൊണ്ട് അടയാളപ്പെട്ട നാലു മാസത്തെ യാത്രയുടെ വിജയത്തെ നാം ആഘോഷിക്കുന്നു. എന്നിരുന്നാലും, ടീം വര്‍ക്കിലൂടെയും നിരന്തരമായ ശ്രമങ്ങളിലൂടെയും നാം അത്ഭുതകരമായ നാഴികക്കല്ലുകള്‍ കൈവരിച്ചു.
നമ്മുടെ ജീവനക്കാര്‍ സമൂഹത്തിന് സേവനം ചെയ്യുന്നതിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനും ആത്മാര്‍ഥതയോടെയും കഠിനാധ്വാനത്തോടെയും പ്രവര്‍ത്തിച്ചപ്പോള്‍ നാം മനുഷ്യത്വപരമായ ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇത് നമ്മുടെ രാഷ്ട്രത്തിന്റെ ഉദാത്തമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും അല്‍ മര്‍റി പറഞ്ഞു.
ഇത്തരം നടപടികള്‍ മാനവികതയുടെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നു. മാത്രമല്ല, അത് ജിഡിആര്‍എഫ്എയുടെ തിരിച്ചറിയലിന്റെ അവിഭാജ്യ ഘടകമായി മാറി. ഈ നേട്ടങ്ങള്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ജ്ഞാനികളായ നേതൃത്വത്തിന്റെ ദര്‍ശനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
പൊതുമാപ്പിന്റെ വിജയത്തിന് സംഭാവന നല്കിയ എല്ലാ ടീമുകളുടെയും മികച്ച പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പൊതുമാപ്പിന് പിന്തുണ നല്കിയ സേവന കേന്ദ്രങ്ങളെയും മാധ്യമങ്ങളെയും ഡോക്യുമെന്ററിയില്‍ പ്രത്യേകം പരാമര്‍ശിച്ചു. അപേക്ഷകര്‍ക്ക് നേരിട്ടുള്ള സേവനങ്ങള്‍ നിരീക്ഷിക്കുന്നതില്‍ ഫീല്‍ഡ് ഡിപ്ലോയ്മെന്റ് ടീം ‘അമര്‍’ കേന്ദ്രങ്ങളിലുണ്ടായിരുന്നു. അതേസമയം ലേബര്‍ റിലേഷന്‍സ് ഇംപ്ലിമെന്റേഷന്‍ സെക്ടര്‍ ടീം നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു.