
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അബുദാബി: അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡുമായി സഹകരിച്ച് പൊലീസ് സ്പോര്‍ട്സ് ഫെഡറേഷന് സംഘടിപ്പിച്ച ഏഴാമത് പൊലീസ് ജിയുജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ് ടീം ഒന്നാം സ്ഥാനം നേടി. ദുബൈ പൊലീസ് ടീം രണ്ടാംസ്ഥാനവും അബുദാബി പൊലീസ് ടീം മൂന്നാം സ്ഥാനവും നേടി. അബുദാബി ഫാതിമ ബിന്ത് മുബാറക് ലേഡീസ് സ്പോര്‍ട്സ് അക്കാദമിയില്‍ ആവേശകരമായ മത്സരമാണ് അരങ്ങേറിയത്. യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ മേഖലകളില്‍ നിന്നും യുഎഇയിലുടനീളമുള്ള പൊലീസ് ജനറല്‍ ആസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുമാണ് മത്സരത്തില്‍ പങ്കാളികളായത്.
എലൈറ്റ് പുരുഷ വിഭാഗത്തില്‍ ദുബൈ പൊലീസ് ടീം ഒന്നാം സ്ഥാനവും അബുദാബി പൊലീസ് ടീം രണ്ടാം സ്ഥാനവും ഫുജൈറ പൊലീസ് ടീം മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ അബുദാ ബി പൊലീസ് ടീം ഒന്നാം സ്ഥാനവും ദുബൈ പൊലീസ് ടീം രണ്ടാം സ്ഥാനവും ആഭ്യന്തര മന്ത്രാലയ ടീം മൂന്നാം സ്ഥാനവും നേടി. അബുദാബി പൊലീസിലെ ധനകാര്യ,സേവന മേഖല ഡയരക്ടര്‍ മേജര്‍ ജ നറല്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി,പൊലീസ് സ്പോര്‍ട്സ് ഫെഡറേഷന് ഡയരക്ടറും ആഭ്യന്തര മ ന്ത്രാലയത്തിലെ സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാനുമായ ബ്രിഗേഡിയര്‍ ഡോ.ഉമര്‍ മുഹമ്മദ് അല്‍ ഖയാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ വിജയികളായ ടീമുകളെ ആദരിച്ചു. മത്സരത്തില്‍ പങ്കെടുത്തവരുടെ മികച്ച കായിക പ്രകടനത്തെയും ഉയര്‍ന്ന നിലവാരത്തിലുള്ള അച്ചടക്കത്തെയും മേജര്‍ ജനറല്‍ അല്‍ ഖൈലി പ്രശംസിച്ചു. യുഎഇയിലെ വിവിധ മേഖലകളിലെയും പൊലീസ് ഉദ്യോഗസ്ഥരുടെ സന്നദ്ധതയും ശാരീരിക ക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ ഇത്തരം ചാമ്പ്യന്‍ ഷിപ്പുകള്‍ വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.