
ദീപാവലിക്ക് ഇന്ത്യന്‍ കരിക്കുലം സ്കൂളുകള്‍ക്ക് 4 ദിവസത്തെ അവധി
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഇവന്റുകളായ ജൈറ്റക്സ് ഗ്ലോബലും ഗള്‍ഫ് ഫുഡും അടുത്ത വര്‍ഷം മുതല്‍ ദുബൈ എക്സ്പോ സിറ്റിയിലേക്ക് മാറ്റും. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് ആളുകള്‍ കൂടുതലായെത്തുന്ന ജനപ്രിയ ഇവന്റുകളെ വിശാലമായ സ്ഥലത്തേക്ക് മാറ്റുന്നത്. എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷന് സെന്ററിലായിരിക്കും 2026-മുതല്‍ ഈ ഇവന്റുകള്‍ നടക്കുക.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ഇവന്റ്സ് & എക്സിബിഷന്‍സ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ജൈറ്റക്സ്, ഗള്‍ഫ് ഫുഡ് ഇവന്റുകളുടെ ആഗോള സംഘാടകയുമായ ട്രിക്സി ലോമിര്മാന്റും ട്രേഡ് സെന്ററിലെ വെന്യു സര്‍വീസസ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ മാഹിര്‍ ജുല്‍ഫാറും തമ്മില്‍ ഒപ്പുവച്ച കരാറിലാണ് ഈ മാറ്റം ഔദ്യോഗികമായി അംഗീകരിച്ചത്. ലോകത്തിലെ വ്യവസായങ്ങള്‍, ആശയങ്ങള്‍, സമ്പദ്വ്യവസ്ഥകള് എന്നിവയെ രൂപപ്പെടുത്തുന്ന വലിയ തോതിലുള്ള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനായി നിര്‍മ്മിച്ച, നഗരത്തിലെ പുതിയ നഗര കേന്ദ്രമായി ദുബൈ എക്സിബിഷന് സെന്റര്‍ മാറും. ‘2026 ല്‍ ലോകത്തിലെ ഏറ്റവും വലിയ ഇവന്റുകളില്‍ ഒന്നല്ല, രണ്ടെണ്ണം ദുബായ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് & എക്സിബിഷന് സെന്ററില്‍ നിന്ന് ദുബൈ എക്സിബിഷന് സെന്ററിലെ അവരുടെ പുതിയ ഭവനത്തിലേക്ക് മാറ്റുമെന്ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ഇവന്റ്സ് ആന്റ് എക്സിബിഷന്‍സ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രിക്സി ലോഹ്മിര്മണ്ട് പറഞ്ഞു. ജൈറ്റക്സ് ഗ്ലോബലും ഗള്‍ഫ് ഫുഡും ടെക്, ഭക്ഷ്യ വിഭാഗങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ദുബൈയുടെയും യുഎഇയുടെ സമ്പദ്വ്യവസ്ഥയുടെയും വിജയത്തിന് സംഭാവന നല്കുന്നു. ദുബൈ ഒരുക്കിയ പുതിയ നഗര കേന്ദ്രത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ടൂറിസം, ജീവിതശൈലി, സാംസ്കാരിക ജില്ലകള്‍ എന്നിവയിലുടനീളം ഇവന്റുകള്‍ വളരാന്‍ ഇടമുണ്ട്. ഈ മാറ്റം ദുബൈ എക്സിബിഷന് സെന്ററിനെ ആഗോള മെഗാ ഇവന്റ് വ്യവസായത്തിന്റെ പുതിയ ആകര്‍ഷക കേന്ദ്രമായി മാറ്റിയെടുക്കും. 2.7 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപുലീകരണത്തിലൂടെ, ഡിഇസി മേഖലയിലെ ഏറ്റവും വലിയ പ്രത്യേക ഇന്‍ഡോര്‍ പരിപാടികളുടെയും പ്രദര്‍ശന വേദിയായി മാറും. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള പദ്ധതിയായ വരാനിരിക്കുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നതും ദുബൈയുടെ 2040 ലെ അര്‍ബന്‍ മാസ്റ്റര്‍ പ്ലാനില്‍ പൂര്‍ണ്ണമായും സംയോജിപ്പിച്ചിരിക്കുന്നതുമാണ്.