
ടൂറിസത്തില്‍ നിക്ഷേപ പ്രവാഹം; യുഎഇ-ആഫ്രിക്ക നിക്ഷേപ ഉച്ചകോടി
ദുബൈ: ദുബൈ ബോര്‍ഡര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാനായ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ജൈറ്റക്സ് ഗ്ലോബല്‍ 2025ല്‍ ജിഡിആര്‍എഫ്എ പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തെ ജിഡിആര്‍എഫ്എ ദുബൈയുടെ ഡയറക്ടര്‍ ജനറലായ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഒബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പവലിയനിലേക്ക് സ്വാഗതം ചെയ്തു. സന്ദര്‍ശന സമയത്ത്, ശൈഖ് മന്‍സൂര്‍ അതിര്‍ത്തി സുരക്ഷയും യാത്രാ സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാന ഡിജിറ്റല്‍ പദ്ധതികളെയും സ്മാര്‍ട്ട് സേവനങ്ങളെയും അവലോകനം ചെയ്തു. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അതിര്‍ത്തി നിയന്ത്രണങ്ങളും യാത്രക്കാരുടെ പ്രവാഹവും മെച്ചപ്പെടുത്തുന്നതില്‍ ജിഡിആര്‍എഫ്എ കൈക്കൊണ്ടിരിക്കുന്ന നവീന നടപടികളെ ശൈഖ് മന്‍സൂര്‍ അഭിനന്ദിച്ചു. ദുബൈയിലെ സുരക്ഷാ സംവിധാനങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനും, സ്മാര്‍ട്ട് ബോര്‍ഡര്‍ മാനേജ്മെന്റ് സംവിധാനങ്ങള്‍ വഴി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കാനുമാനുള്ള ഏറ്റവും നൂതനമായ സ്മാര്‍ട്ട് റെഡ് കാര്‍പ്പെറ്റ് പോലെയുള്ള പദ്ധതികളാണ് ജനറല്‍ ഡയറക്ടറേറ്റ് ജൈറ്റക്സില്‍ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന്, കൃത്രിമ ബുദ്ധി (AI), ബയോമെട്രിക് സാങ്കേതികവിദ്യകള്‍ എന്നിവയെ ഉള്‍പ്പെടുത്തിയുള്ള ഏറ്റവും നൂതനമായ പദ്ധതികളാണ് ബൂത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ജൈറ്റക്സ് ഗ്ലോബല്‍ 2025ല്‍, ലോകത്തെ പ്രമുഖ സാങ്കേതിക വിദ്യാ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍, ദുബൈയിലെ ഗവണ്മെന്റ് ഏജന്‍സികള്‍ അവതരിപ്പിക്കുന്ന നവീന പദ്ധതികള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. അതിര്‍ത്തി സുരക്ഷ, സ്മാര്‍ട്ട് യാത്രാ സേവനങ്ങള്‍, ഡിജിറ്റല്‍ ഐഡന്റിറ്റി എന്നിവയില്‍ ദുബൈ മുന്‍നിരയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ജിഡിആര്‍എഫ്എയുടെ മികച്ച പങ്കാളിത്തം.