
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: ഇമാറാത്തി സാമൂഹിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ഹാഗ് അല്‍ ലൈല ആഘോഷിക്കാന്‍ ദുബൈ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നു. നാടോടി പാരമ്പര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആഘോഷം 13ന് രാത്രി ആരംഭിച്ച 16ന് സമാപിക്കും. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ആഘോഷം ഒരുക്കിയിട്ടുള്ളത്. മെയിന്‍ സ്റ്റേജിനും ഡ്രാഗണ്‍ തടാകത്തിനുമിടയില് നടക്കുന്ന പരിപാടിയില്‍ പരമ്പരാഗത മധുരപലഹാരങ്ങളുടെ വിതരണം ഇന്ററാക്ടീവ് വര്ക്ഷോപ്പുകള്,പരമ്പരാഗത പ്രകടനങ്ങള്‍ എന്നിവയും ഗ്ലോബല്‍ വില്ലേജിലെ ‘നോമാഡ്സ്’ കഥാപാത്രങ്ങളുമായുള്ള മീറ്റ് ആന്റ് ഗ്രീറ്റ് സെഷനുകളും ആഘോഷ ഭാഗമായി നടക്കും.