
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഗ്ലോബല്‍ വില്ലേജിലെ സന്ദര്‍ശകര്‍ക്ക് വിവിധ വിസ സേവനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആര്‍എഫ്എ) ആരംഭിച്ച ‘വി ആര് ഹിയര്‍,ഫോര്‍ യു’ ബോധവത്കരണ കാമ്പയിന് മികച്ച സ്വീകാര്യത. ജനുവരി 8ന് ആരംഭിച്ച കാമ്പയിനിലൂടെ ദിവസവും നൂറുകണക്കിന് സന്ദര്‍ശകരാണ് ജിഡിആര്‍എഫ്എയുടെ പവലിയനിലെത്തുന്നത്. ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ ലഫ്:ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി,അസി.ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പവലിയന് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഗ്ലോബല്‍ വില്ലേജിലെ പ്രധാന തിയേറ്ററിനോട് ചേര്‍ന്നുള്ള പവലിയനില്‍ എല്ലാ ദിവസവും വൈകിട്ട് 4 മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. എന്‍ട്രി പെര്‍മിറ്റുകള്‍,ഗോള്‍ഡന്‍ വിസ,ഐഡന്റിറ്റി,പൗരത്വ സേവനങ്ങള്‍,ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കുള്ള പ്രത്യേക പെര്‍മിറ്റുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് നേരിട്ട് അറിയാനാകും. യുഎഇ യിലെ വിവിധ താമസ, കുടിയേറ്റ സേവനങ്ങളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാനും കഴിയുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.