
സ്റ്റാര്‍ എക്സ്പ്രസ് ഗവണ്മെന്റ് ട്രാന്സാക്ഷന് സെന്റര്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു
ദുബൈ: ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് യുഎഇ പ്രത്യേക കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചു. 30 മിനിറ്റ് റിട്ടേണ്‍ രേഖകള്‍, ഹോട്ട്ലൈന്‍, റീപാട്രിയേഷന്‍ സഹായം എന്നിവ ഇവര്‍ക്ക് ലഭിക്കും. റീപാട്രിയേഷന്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലുള്ള നടപടിക്രമങ്ങള്‍ വിദേശത്തുള്ള ഗോള്‍ഡന്‍ വിസ ഉടമകള്‍ക്കായി യുഎഇ ലോകത്തിലെ ആദ്യത്തെ കോണ്‍സുലാര്‍ പാക്കേജ് അവതരിപ്പിച്ചു.
ദുബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന ജൈറ്റക്സ് ഗ്ലോബലില്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ആണ് ഈ സേവനം പ്രഖ്യാപിച്ചത്. വിദേശത്തായിരിക്കുമ്പോള്‍ ഗോള്‍ഡന്‍ വിസ കൈവശമുള്ള താമസക്കാര്‍ക്ക് തുടര്‍ച്ചയായ പരിചരണവും പിന്തുണയും’ പാക്കേജ് ഉറപ്പാക്കുന്നുവെന്ന് മന്ത്രാലയത്തിലെ എസ്ഡിഒ സ്പെഷ്യലിസ്റ്റ് ഷാമ അല്‍ദഹേരി പറഞ്ഞു. യാത്രയ്ക്കിടെ വിസ ഉടമയുടെ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ റിട്ടേണ്‍ രേഖ നല്കാന് ആദ്യ സേവനം പ്രാപ്തമാക്കുന്നു, 30 മിനിറ്റിനുള്ളില്‍ ഈ രേഖ നല്‍കുമെന്നും അവര്‍ പറഞ്ഞു. അന്വേഷണങ്ങള്‍, പ്രതിസന്ധികള്‍ അല്ലെങ്കില്‍ കുടിയൊഴിപ്പിക്കല്‍ ആവശ്യങ്ങള്‍ എന്നിവയോട് പ്രതികരിക്കുന്നതിന് ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് മാത്രമായി ഒരു ഹോട്ട്ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വിദേശത്ത് മരണമടഞ്ഞാല്‍, മന്ത്രാലയം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനോ ശവസംസ്കാരത്തിനോ സഹായം നല്‍കുകയും യുഎഇയില്‍ അന്ത്യകര്‍മങ്ങള്‍ ക്രമീകരിക്കുന്നതിന് കുടുംബങ്ങളെ സഹായിക്കുകയും ചെയ്യും. വിദേശത്ത് പാസ്പോര്‍ട്ട് നഷ്ടപ്പെട്ട താമസക്കാരന് ഇനി സമയമെടുത്ത് എംബസി സന്ദര്‍ശനങ്ങള്‍ നടത്തേണ്ടതില്ല എന്നാണ്. പകരം, അവര്‍ക്ക് ആപ്പ് അല്ലെങ്കില്‍ വെബ് വഴി ഒരു റിട്ടേണ്‍ ഡോക്യുമെന്റ് അഭ്യര്‍ത്ഥിച്ച് വേഗത്തില്‍ യുഎഇയില്‍ വീണ്ടും പ്രവേശിക്കാം.