
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : സുസ്ഥിരതാ കാമ്പയിന് ആചരിച്ച കഴിഞ്ഞ രണ്ടു വര്‍ഷം യുഎഇയില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കാന്‍ സാധിച്ചതായി സര്‍വേ. ഇയര്‍ ഓഫ് സസ്റ്റൈനബിലിറ്റി കാമ്പയിനിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം താമസക്കാരും അവരുടെ ജലത്തിന്റെയും ഊര്‍ജത്തിന്റെയും ഉപഭോഗം കുറച്ചതായി വ്യക്തമാക്കി. 39 ശതമാനം പേര് തങ്ങളുടെ അനിയന്ത്രിത ഉപഭോഗത്തിന്റെ ഉത്തരവാദികള്‍ തങ്ങള്‍ തന്നെയെന്നും സൂചിപ്പിച്ചു. ആളുകളുടെ ശീലങ്ങളിലും ഇടപഴകലുകളില്‍ വരുന്ന മാറ്റങ്ങളും പുരോഗതിയും വിലയിരുത്തുന്നതിനായിരുന്നു സര്‍വേ. 2023 ഫെബ്രുവരിയിലാണ് രണ്ടു വര്‍ഷത്തെ ‘സുസ്ഥിരതാ വര്‍ഷം’ കാമ്പയിന് നടത്തിയത്. ഈ ഫെബ്രുവരിയില്‍ കാമ്പയിന് കാലയളവ് രണ്ടു വര്‍ഷം പൂര്‍ത്തിയാകും. എളുപ്പത്തില്‍ പൊരുത്തപ്പെടുത്താവുന്ന ദൈനംദിന ശീലങ്ങള്‍ മാറ്റുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതായിരുന്നു കാമ്പയിന്.
നിരന്തരം ജനങ്ങളെ ബോധവത്കരിച്ചതും ജീവിത ശൈലീ മാറ്റത്തിലൂടെ സാധ്യമാകുന്ന സാമ്പത്തിക ലാഭവുമാണ് കാമ്പയിന് വിജയകരമാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതികളും വെല്ലുവിളികളും കാരണം ഹരിതഗതാഗതം 31 ശതമാനമായി കുറഞ്ഞതായും സര്‍വേ രേഖപ്പെടുത്തി. നഗരങ്ങളിലെ പൂന്തോട്ടപരിപാലനം,വൃക്ഷത്തൈ നടീല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ വേണ്ടത്ര താല്പര്യം കാണിക്കുന്നതില്ല എന്നതാണ് സര്‍വേ ഫലം പറയുന്നത്. 21 ശതമാനം പേര് മാത്രമാണ് വൃക്ഷത്തൈ നട്ടത്.
ജലവും ഊര്‍ജവും സംരക്ഷിക്കുക,ഹരിത ഗതാഗതം ഉപയോഗിക്കുക,വിവേകപൂര്‍വം നടുക എന്നീ മേഖലകളിലാണ് കാമ്പയിന് ഊന്നല്‍ നല്‍കിയത്. എല്ലാവര്ക്കും കൂടുതല്‍ സുസ്ഥിരമായ ഭാവി ഉറപ്പാക്കാന്‍ ജനങ്ങളുടെ ദിനചര്യകളിലും ജോലിസ്ഥലങ്ങളിലും കമ്മ്യൂണിറ്റികളിലും സുസ്ഥിരത തുടരുന്നതിലൂടെ കൈവരിച്ച ലാഭം നിലനിര്‍ത്താനാകുമെന്ന് കാമ്പയിനു നേതൃത്വം നല്കുന്ന ഈസ അല്‍ സുബൗസി പറഞ്ഞു. ‘നമുക്ക് മുമ്പുള്ളവരുടെ പ്രയത്നങ്ങളെ നാം മാനിക്കുകയും നമ്മുടെ പൂര്‍വികര്‍ നമ്മെ ഏല്‍പ്പിച്ച ഭൂമി സംരക്ഷിക്കുകയും വേണം. സുസ്ഥിരതയ്ക്ക് വ്യക്തികളുടെയും കമ്മ്യൂണിറ്റികളുടെയും സ്ഥാപനങ്ങളുടെയും നിരന്തര സഹകരണം ആവശ്യമാണ്. ഇന്ന് നാം നട്ടുപിടിപ്പിക്കുന്ന വിത്തുകള്‍ എല്ലാവര്ക്കും അഭിവൃദ്ധി പ്രാപിക്കുന്നതും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം
പറഞ്ഞു.