
‘സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്നു’: എസ്സിഇആര്‍ടിയിലും ‘സവര്‍ക്കര്‍’ പ്രേതങ്ങളോ
റിയാദ്: കൂടുതല്‍ ഫലസ്തീന് പ്രദേശങ്ങള്‍ പിടിച്ചെടുത്ത് ഗ്രേറ്റര്‍ ഇസ്രാഈല്‍ പദ്ധതി നടപ്പാക്കാനുള്ള ഇസ്രാഈല്‍ സര്‍ക്കാരിന്റെ നീക്കത്തെ അറബ്-മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ അപലപിച്ചു. നെതന്യാഹുവിന്റെയും മന്ത്രിമാരുടെയും പ്രഖ്യാപനങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ പ്രകടവും അപകടകരവുമായ ലംഘനമാണെന്ന് സംയുക്ത പ്രസ്താവനയില്‍ മന്ത്രിമാര്‍ പറഞ്ഞു. അറബ് ദേശീയ സുരക്ഷയ്ക്കും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദി അറേബ്യ, അള്‍ജീരിയ, ബഹ്റൈന്‍, ബംഗ്ലാദേശ്, ചാഡ്, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഗാംബിയ, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ലെബനന്, ലിബിയ, മാലിദ്വീപ്, മൗറിറ്റാനിയ, മൊറോക്കോ, നൈജീരിയ, ഒമാന്‍, പാകിസ്ഥാന്, ഫലസ്തീന്, ഖത്തര്‍, സെനഗല്‍, സിയറ ലിയോണ്‍, സൊമാലിയ, സുഡാന്, സിറിയ, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍, ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ എന്നിവയുടെ സെക്രട്ടറി ജനറല്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ബലപ്രയോഗവും ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന് ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും വിരുദ്ധമാണ്. എല്ലാ രാജ്യങ്ങളിലെ ജനങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും മന്ത്രിമാര്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ഇഐ മേഖലയിലെ കുടിയേറ്റ പദ്ധതിക്ക് തീവ്രവാദിയായ ഇസ്രാഈല്‍ മന്ത്രി ബെസലേല്‍ സ്മോട്രിച്ചാണ് അംഗീകാരം നല്‍കിയത്. ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നത് ഇല്ലാതാക്കുന്നതിനുള്ള മന്ത്രിയുടെ തീവ്ര വംശീയ പ്രസ്താവനകളെയും മന്ത്രിമാര്‍ എതിര്‍ത്തു.
ലോക രാഷ്ട്രങ്ങളും ഇസ്രാഈല്‍ നീക്കത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. പുതിയ കുടിയേറ്റം വെസ്റ്റ് ബാങ്കിനെ പകുതിയായി വിഭജിക്കുകയും കിഴക്കന്‍ ജറുസലേമില്‍ നിന്ന് പ്രദേശം വിഭജിക്കുകയും ചെയ്യുന്നതിലൂടെ വെസ്റ്റ് ബാങ്കിലെ ഫലസ്തീന് ജനതയുടെ സഞ്ചാരത്തെ കൂടുതല്‍ നിയന്ത്രിക്കുമെന്ന് ജര്‍മ്മനി പ്രസ്താവിച്ചു. ജര്‍മനിയെ കൂടാതെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രാഈല്‍ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്.