
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ഓപ്പറേറ്റിംഗ് സംവിധാനത്തില്‍ കൃത്യത വരുത്തി ഇന്ധനം കത്തിക്കുന്നതില്‍ കുറവ് വരുത്തി അതുവഴി കാര്‍ബണ്‍ ഉദ്വമനം കുറക്കാന്‍ കഴിഞ്ഞതായി എമിറേറ്റ്സ് കമ്പനി വ്യക്തമാക്കി. പൈലറ്റുമാര്‍ക്ക് ആവശ്യമായ സാങ്കേതിക ബോധവല്‍ക്കരണം നല്കുന്നതിലൂടെയാണ് ഗ്രൗണ്ടിലും വിമാനത്തിനുള്ളിലും ഇന്ധന ഉപയോഗം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 2016 മുതലാണ് എമിറേറ്റ്സ് ഗ്രീന്‍ ഓപ്പറേറ്റിംഗ് പ്രൊസീജേഴ്സ് നടപ്പിലാക്കാന്‍ തുടങ്ങിയത്. ഡാറ്റ അനലിറ്റിക്സും സാങ്കേതിക വിദ്യയും സമന്വയമായി നടപ്പാക്കിയാണ് ഇത് സാധ്യമായത്. എമിറേറ്റ്സ് പൈലറ്റുമാര്‍ ഓപ്പറേഷന് സമയത്ത് ഇന്ധനം പുറന്തള്ളുന്നത് എങ്ങനെ കുറയ്ക്കുന്നു എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, സാധ്യമാകുന്നിടത്തെല്ലാം അനാവശ്യ ഇന്ധനം കത്തുന്നതും പുറന്തള്ളുന്നതും ലഘൂകരിക്കാനുള്ള ആന്തരിക ക്രോസ്ഫങ്ഷണല് ഓപ്പറേഷന്‍സ് എഫിഷ്യന്‍സി സ്റ്റിയറിംഗ് സംവിധാനം ക്രിയാത്മകമായി നടപ്പിലാക്കി. എമിറേറ്റ്സ് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ഇതുവഴി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രീന്‍ ഓപ്സ് നടപ്പാക്കിയതിലൂടെ ഇന്ധനം കത്തിക്കുന്നത് 48,000 ടണ്ണിലധികം കുറയ്ക്കാനും കാര്‍ബണ്‍ ഉദ്വമനം 151,000 ടണ്ണിലധികം കുറയ്ക്കാനും സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ടീമിലുടനീളം ഇന്ധന ഉപഭോഗവും ഉദ്വമനവും ഗണ്യമായി കുറയ്ക്കുന്നതില്‍ ഞങ്ങളുടെ പൈലറ്റുമാരുടെ സംഭാവനകളിലും ഞങ്ങള്‍ അഭിമാനിക്കുന്നതായി എമിറേറ്റ്സിന്റെ ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ ഹസ്സന് അല്‍ ഹമ്മദി പറഞ്ഞു. കൂട്ടായ അച്ചടക്കം, പ്രതിബദ്ധത, കോക്ക്പിറ്റിലെ സുസ്ഥിര വ്യോമയാന സമ്പ്രദായങ്ങളോടുള്ള സമര്‍പ്പണം എന്നിവയിലൂടെയാണ് ഇത് സാധ്യമായത്. അതേസമയം എല്ലാ ഉയര്‍ന്ന സുരക്ഷ നിലനിര്‍ത്തിക്കൊണ്ടാണ് ഈ ഉയര്‍ച്ച കൈവരിച്ചത്. പൈലറ്റുമാര്‍ക്ക് ഓരോ വിമാനത്തിന്റെയും പ്രകടനം നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ഏറ്റവും പുതിയ ടൂളുകളും ആപ്ലിക്കേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. വിമാനങ്ങളുടെ ഇന്ധന ഉപഭോഗത്തെയും ഉദ്വമനത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായി മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യ സഹായകമായി.