
ഗള്‍ഫ് ചന്ദ്രിക 4000 സബ്സ്ക്രൈബേഴ്സിന്റെ വിജയ തിളക്കവുമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി
അബുദാബി: ഗള്‍ഫ് ചന്ദ്രിക ആപ്പിന് പരമാവധി സബ്സ്ക്രൈബേഴ്സിനെ ചേര്‍ത്ത് അബുദാബി മലപ്പുറം ജില്ലാ കെഎംസിസി. വിജയത്തിളക്കം പ്രഖ്യാപിക്കാന്‍ ഗള്‍ഫ് ചന്ദ്രിക കോര്‍ഡിനേറ്റര്‍മാരുടെ സംഗമം നടത്തി. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ 4000 വരിക്കാരെ ചേര്‍ത്തിരുന്നു. മീറ്റ് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പൊന്നാനി, ടി.കെ സലാം, ഖാദര്‍ ഒളവട്ടൂര്‍, ഹംസ ഹാജി പാറയില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ വറ്റലൂര്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് ചന്ദ്രിക ജില്ലാ കോര്‍ഡിനേറ്റര്‍ ഷാഹിര്‍ പൊന്നാനി സ്വാഗതവും ജില്ല സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ഹസ്സന് അരീക്കന്‍, ഫൈസല്‍ പെരിന്തല്‍മണ്ണ തുടങ്ങിയവര്‍ നേതൃത്വം നല്കി. മണ്ഡലം പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു. ഒക്ടോബര്‍ 3,4,5 തിയ്യതികളില്‍ ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ‘ദി കേരള വൈബ്’ വിജയിപ്പിക്കാനും പ്രചാരണം കൂടുതല്‍ തലങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജില്ലാ കമ്മറ്റി തുടക്കമിട്ട മൈ ചന്ദ്രിക പ്രചാരണ ക്യമ്പയിന് ഇതിനകം ജില്ലക്ക് കീഴില്‍ വിവിധ മണ്ഡലങ്ങള്‍ ഏറ്റെടുക്കുകയും പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.