
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: പ്രവാസ ലോകത്ത് വാര്‍ത്തകളുടെയും കാഴ്ചകളുടെയും നേര്‍മുഖം തുറന്ന ‘ഗള്‍ഫ് ചന്ദ്രിക’യ്ക്ക് ഇന്ന് ഒരു വയസ്സ്. കേരളീയ നവോത്ഥാന നഭസില്‍ തൊണ്ണൂറാണ്ടിന്റെ പാരമ്പര്യക്കരുത്തോടെ പ്രയാണം തുടരുന്ന ‘ചന്ദ്രിക’യുടെ ഡിജിറ്റല്‍ പതിപ്പ് അബുദാബിയില്‍ നിന്ന് അനുവാചകരിലെത്തിയത് 2024 ജൂണ്‍ ഒന്നിനായിരുന്നു. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അനുഗ്രഹ വചസുകളോടെ തുടക്കം കുറിച്ച ‘ഗള്‍ഫ് ചന്ദ്രിക’ പുതുവാര്ത്തകളുടെ വസന്തം തീര്‍ത്താണ് വാര്‍ഷിക നിറവിലെത്തിയിരിക്കുന്നത്. പ്രവാസത്തിന്റെ ഉള്‍ത്തുടിപ്പ് ഒപ്പിയെടുത്ത് അതിവേഗം പ്രസരണം ചെയ്യുന്ന ‘ഗള്‍ഫ് ചന്ദ്രിക’യുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് പിന്നിട്ട ഒരു വര്‍ഷം നല്ല വാര്‍ത്തകളുടെ നനവുണങ്ങാത്ത കാലമാണ് സഹൃദയ സമക്ഷം സമ്മാനിച്ചത്. ഗള്‍ഫ് മേഖലയില്‍ ഡിജിറ്റല്‍ മാധ്യമ രംഗത്ത് ശ്രദ്ധേയമായ ഇടം നേടിയ ‘ഗള്‍ഫ് ചന്ദ്രിക’ വിരല്‍ തുമ്പില്‍ വാര്‍ത്തകളുടെയും കാഴ്ചകളുടെയും വിസ്മയച്ചെപ്പ് തുറന്നുവച്ചു.
വെസ്ബസൈറ്റും യൂട്യൂബും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഇ പത്രവും വീഡിയോസും ഷോര്ട്ട്സുകളുമായി വാര്ത്താവഴിയില് വേറിട്ട ശബ്ദമായി ഗള്‍ഫ് ചന്ദ്രിക ഇടംപിടിച്ചു. നിലയ്ക്കാത്ത വാര്‍ത്താ പ്രവാഹത്തിനൊപ്പം സഞ്ചരിക്കാന്‍ പ്രവാസികള്‍ ഇന്ന് ഏറെ ആശ്രയിക്കുന്നത് ‘ഗള്‍ഫ് ചന്ദ്രിക’യുടെ മൊബൈല്‍ ആപ്ലിക്കേഷനാണ്. ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷക മനസില്‍ ശ്രദ്ധേയമായ സ്ഥാനമുറിപ്പിച്ച മൊബൈല്‍ ആപ്പിന്റെ പ്രചാരണം യുഎഇയിലെ കെഎംസിസി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു പ്ലാറ്റ്ഫോമില്‍ തന്നെ ഇ പത്രവും സോഷ്യല്‍ മീഡിയ പേജുകളും വെബ്സൈറ്റും ഉപയോഗപ്പെടുത്താമെന്നതാണ് ‘ഗള്‍ഫ് ചന്ദ്രിക’ മൊബൈല്‍! ആപ്പിനെ വ്യത്യസ്മാക്കുന്നത്.
ഒമ്പത് പതിറ്റാണ്ടിന്റെ പൈതൃകപ്പകിട്ടോടെ കുതിക്കുന്ന ചന്ദ്രികയ്ക്ക് കരുത്തുപകരുകയാണ് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഗള്‍ഫ് ചന്ദ്രിക’. പ്രവാസ ലോകത്തെ വിശേഷങ്ങള്‍ വസ്തുനിഷ്ഠമായി മലയാളിയുടെ മുമ്പിലെത്തിച്ച ഗള്‍ഫ് ചന്ദ്രികയെ പ്രവാസ ലോകം മനസറിഞ്ഞ് ഏറ്റെടുത്തു കഴിഞ്ഞു. കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ച ഗള്‍ഫ് ചന്ദ്രിക ഇന്ന് സോഷ്യല്‍ മീഡിയ കയ്യടക്കിയിരിക്കുകയാണ്. ഗള്‍ഫ് നാടിന്റെ കരുത്തും കരുതലും,കൂട്ടായ്മയുടെ കരള്‍ത്തുടിപ്പുകള്‍,വിജയത്തിന്റെ തിളക്കം,സന്തോഷവും സന്താപവും നിറഞ്ഞ ജീവിതങ്ങള്‍…തുടങ്ങി ഗള്‍ഫ് ചന്ദ്രികയുടെ മിനിസ്ക്രീനില്‍ മിന്നി മറിഞ്ഞത് ഒരായിരം മുഖങ്ങളാണ്. അതിരാവിലെ മൊബൈല്‍ ഫോണിലൂടെ വായനക്കാരിലെത്തുന്ന ഇ പത്രം പുതിയ വാര്‍ത്താ സംസ്കാരത്തിലേക്കാണ് പ്രവാസികളെ കൈപിടിച്ചു നയിച്ചത്. യുഎഇയുടെ ചരിത്രവും വര്‍ത്തമാനവും ഭരണാധികാരികളുടെ നിര്‍ദേശങ്ങളും ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകളും കേരള രാഷ്ട്രീയത്തിലെ സ്പന്ദനങ്ങളും തുറന്നു പറച്ചിലുകളും പച്ചയായ യാഥാര്‍ത്ഥ്യങ്ങളും ഗള്‍ഫ് ചന്ദ്രികയിലൂടെ ലോകം കണ്ടു. വാര്‍ത്തകള്‍ ഇടതടവില്ലാതെ ഗള്‍ഫ് ചന്ദ്രികയിലൂടെ പ്രേക്ഷകരിലെത്തി. ഇത് അഭംഗുരം തുടരുന്നതിനുള്ള പദ്ധതികളാണ് അണിയറയില്‍ ആവിഷ്കരിച്ചിട്ടുള്ളത്.
ഒന്നാം വാര്‍ഷിക ഭാഗമായി ഒക്ടോബര്‍ 3,4,5 തിയ്യതികളിലായി അബൂദാബിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോര്‍ത്തിണിക്കിയ ആഘോഷങ്ങള്‍ അരങ്ങേറും. വായിച്ചും അറിഞ്ഞും ചേര്‍ത്തു നിര്‍ത്തിയും അഭിപ്രായങ്ങള്‍ അറിയിച്ചും തിരുത്തലുകള്‍ നിര്‍ദേശിച്ചും കൂടെ നിന്നവര്‍ക്ക് ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡിയും മാനേജ്മെന്റും ഹൃദ്യമായനന്ദി നേര്‍ന്നു.