
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ബിസിനസ് ബേയിലെ കാപ്പിറ്റല്‍ ഗോള്‍ഡന്‍ ടവര്‍ സ്യൂട്ട് 302,305കളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗള്‍ഫ് ഫസ്റ്റ് കൊമേഴ്സ്യല്‍ ബ്രോക്കേഴ്സ് അടച്ചുപൂട്ടി ഉടമസ്ഥര്‍ മുങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി നിക്ഷേപകര്‍ക്ക്് ദശലക്ഷണക്കിന് ദിര്‍ഹം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ മാസം വരെ ഇവിടെ ഏകദേശം 40 ജീവനക്കാരുണ്ടായിരുന്നു. ഫോറെക്സ് ഓഫറുകള്‍ ഉപയോഗിച്ച് ഇവിടെ നിന്ന് നിക്ഷേപകരെ നിരന്തരം കോള്‍ഡ് കോളിംഗ് ചെയ്തിരുന്നു. അടച്ചുപൂട്ടിയ രണ്ടു ഓഫീസുകളുടെയും ചുവരുകളില്‍ നിന്ന് ഫോണ്‍ വയറുകള്‍ അറുത്തുമാറ്റിയിട്ടുണ്ടെന്ന് മലയാളി നിക്ഷേപകരായ മുഹമ്മദും ഫയാസ് പൊയ്യിലും ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇവര്‍ 75,000 ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളതെന്നു പറയുന്നു. എല്ലാ നമ്പറുകളിലും വിളിച്ചു.ആരും പ്രതികരിച്ചില്ലെന്നും നേരിട്ട് വന്നുനോക്കിയപ്പോഴാണ് ഓഫീസുകള്‍ അടച്ചിട്ടതായി കണ്ടതെന്നും അവര്‍ പറഞ്ഞു. യാതൊരു നിയന്ത്രണമില്ലാത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ സിഗ്മവണ് ക്യാപിറ്റലിലേക്കാണ് ഗള്‍ഫ് ഫസ്റ്റ് കൊമേഴ്സ്യല്‍ ബ്രോക്കേഴ്സ് നിക്ഷേപകരെ തള്ളിവിട്ടതെന്ന് മറ്റൊരു ഇന്ത്യന്‍ നിക്ഷേപകനായ സഞ്ജീവ് പറഞ്ഞു. ജീവനക്കാര്‍ ഗള്‍ഫ് ഫസ്റ്റ്,സിഗ്മവണ് എന്നീ പേരുകള്‍ പരസ്പരം മാറിമാറി ഉപയോഗിച്ചതായി 50,000 ഡോളര്‍ നഷ്ടപ്പെട്ട മുഹമ്മദും പറഞ്ഞു. രണ്ടു സ്ഥാപനങ്ങള്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.