
പ്രവാചക നഗരി മദീനക്ക് വീണ്ടും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
വടകര/ദുബൈ: വിവാഹ ചടങ്ങില്‍ വരന്മാര്ക്ക് ചന്ദ്രിക പത്രം സമ്മാനിച്ച് എളങ്ങോളി ഗ്ലോബല്‍ കെഎംസിസി. കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറിയും എളങ്ങോളി ഗ്ലോബല്‍ കെഎംസിസി രക്ഷാധികാരിയുമായ ഒ.കെ കുഞ്ഞബ്ദുല്ല മാസ്റ്ററുടെ പുത്രന്മാരായ ഡോ.ഒ.കെ ഇഹ്ത്തിഷാമിന്റെയും ഒ.കെ ഷാഹിന്ഷയുടെയും വിവാഹ വേദിയിലാണ് ചന്ദ്രിക സമ്മാനമായി നല്‍കിയത്. പൊന്നാനി മഠത്തില്‍ അഷ്റഫിന്റെ പുത്രി ഡോ.അഷ്ന അഷ്റഫും കക്കട്ടില്‍ മണോളി ഹംസ മാസ്റ്ററുടെ പുത്രി ദില്‍ഷാന ഹമീദുമായാണ് വിവാഹം നടന്നത്. വരന്മാര്ക്കുള്ള ചന്ദ്രിക പത്രം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി. നിക്കാഹ് കര്മ്മത്തിന് സാദിഖലി തങ്ങള്‍ നേതൃത്വം നല്കി. എളങ്ങോളി ഗ്ലോബല്‍ കെഎംസിസിയുടെ വരനൊരു ചന്ദ്രിക എന്ന പദ്ധതിക്ക് ഇതോടെ തുടക്കമായി. വരന്മാരായ ഡോ. ഒ.കെ ഇഹ്ത്തിഷാമും ഒ.കെ ഷാഹിന്ഷയും ചേര്‍ന്ന് ചന്ദ്രിക പത്രം ഏറ്റുവാങ്ങി. ചടങ്ങില്‍ സംസ്ഥാന മുസ്ലിം ലീഗ് ഭാരവാഹികളായ ഉമ്മര്‍ പാണ്ടികശാല, സി മമ്മൂട്ടി, പാറക്കല്‍ അബ്ദുള്ള, സി.പി ചെറിയ മുഹമ്മദ്, യു.സി രാമന്, ചന്ദ്രിക മുന്‍ ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ, കെ കെ രമ എംഎല്‍എ, എഴുത്തുകാരനും ചിന്തകനുമായ എം.സി വടകര, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, ഒ.കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, വെങ്ങളം റഷീദ്, ദുബൈ കെഎംസിസി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, ചന്ദ്രിക ഡയരക്ടര്‍ നരിക്കോള്‍ ഹമീദ്, സാജിദ് കോറോത്ത്, സക്കരിയ ഫൈസി, പി മൊയ്തു ഹാജി, സി എച്ച് ഗഫൂര്‍, കെ ഇബ്രാഹിം, ഒ.കെ സത്താര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.