
ഗസ്സക്ക് കൈതാങ്ങായി യുഎഇ; 1.5 ബില്യന്‍ ഡോളര്‍ സഹായം
ജിദ്ദ: ബിഗ് പെന്‍ഡുലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ തായിഫിലെ അല്‍ഹദ പ്രദേശത്തുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് അടച്ചുപൂട്ടി. 23 പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായ ഒരു റൈഡ് തകര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. ബുധനാഴ്ച വൈകുന്നേരമാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ ‘360 ബിഗ് പെന്‍ഡുലം’ റൈഡ് തകര്‍ന്നത്. തായിഫ് ഗവര്‍ണര്‍ പ്രിന്‍സ് സഊദ് ബിന്‍ നഹര്‍ ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അമ്യൂസ്മെന്റ് പാര്‍ക്ക് ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിസ്സാര പരിക്കേറ്റവരെ സംഭവസ്ഥലത്ത് തന്നെ ചികിത്സ നല്കി. മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിനോദത്തിനെത്തുന്നവരെ ഒരു വലിയ കമാനത്തില്‍ ആട്ടുന്ന റൈഡ് ആണിത്. അതിന്റെ മധ്യ നിരയില്‍ ഘടനാപരമായ തകരാര്‍ സംഭവിച്ച് നെടുകെ ഒടിയുകയായിരുന്നു. കുത്തനെ വീണതിനാല്‍ റൈഡര്‍മാര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അപകടം നടക്കുമ്പോള്‍ പെന്‍ഡുലം റൈഡില്‍ സ്ത്രീകളടക്കം നിരവധിയാളുകളുണ്ടായിരുന്നു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. വിനോദ കേന്ദ്രങ്ങളിലെ സുരക്ഷാ ചട്ടങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കിയ ഈ അപകടം കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ അനിവാര്യമാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.