
പ്രവാചക നഗരി മദീനക്ക് വീണ്ടും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ദുബൈ: ദുബൈയില്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ അറിയിച്ചു. അപേക്ഷകരില്‍ ചിലര്‍ പലപ്പോഴും ഈ കാര്യത്തില്‍ അശ്രദ്ധ വരുത്തുന്ന സാഹചര്യത്തിലാണ് ജിഡിആര്‍എഫ്എ യുടെ ഈ നിര്‍ദ്ദേശം. അവ്യക്തമായ വിവരങ്ങള്‍ നല്‍കുന്നത് നടപടിക്രമങ്ങള്‍ക്ക് കാലതാമസം വരുത്തുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ശരിയായതും കൃത്യമായതുമായ വിവരങ്ങള്‍ വിസ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
ദുബൈയിലെ താമസക്കാര്‍ ആമര്‍ സെന്ററുകള്‍ വഴിയോ വകുപ്പിന്റെ സ്മാര്‍ട്ട് ചാനലുകള്‍ വഴിയോ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് സമര്‍പ്പിക്കുന്ന സേവന അപേക്ഷകളില്‍ വ്യക്തി വിവരങ്ങള്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, പേരുകളിലെ സ്പെല്ലിംഗ് എന്നിവയെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. അപേക്ഷനടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താക്കളെ അറിയിക്കുന്നത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍, അപേക്ഷിച്ച വിവരങ്ങള്‍ ശരിയാണെന്ന് സേവനം തേടുന്നവര്‍ എപ്പോഴും ശ്രദ്ധിക്കണമെന്ന് ജിഡിആര്‍എഫ്എ പൊതുജങ്ങളെ ഓര്‍മ്മിപ്പിച്ചു. ഏറ്റവും വേഗത്തിലാണ് ദുബൈയില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് എല്ലായ്പ്പോഴും സന്തോഷകരമായ സേവനങ്ങള്‍ നല്‍കാനാണ് ജനറല്‍ ഡയറക്ടറേറ്റ് ശ്രദ്ധിക്കുന്നതെന്ന് ജിഡിആര്‍എഫ്എ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. എന്നാല്‍, ഉപയോക്താക്കള്‍ നല്കുന്ന തെറ്റായ വിവരങ്ങള്‍ കാരണം ചില സമയങ്ങളില്‍ അപേക്ഷകള്‍ക്ക് മേല്‍ നടപടികള്‍ക്ക് കാലതാമസം വരുന്നുണ്ട്. അതിനാല്‍, അപേക്ഷകര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാനും, അപേക്ഷിച്ചത് ശരിയായാണെന്ന് വീണ്ടും വീണ്ടും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.