
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഗസ്സ: ഗസ്സയിലെ പീഡിത ജനതയ്ക്ക് ആശ്വാസം പകരുന്നതിനായി യുഎഇയുടെ ഭക്ഷ്യസഹായം വീണ്ടും. ഖാന് യൂനിസിലെയും സെന്‍ട്രല്‍ ഗസ്സയിലെയും 14 ബേക്കറികളിലേക്ക് സബ്സിഡിയുള്ള ബ്രെഡ് പദ്ധതി ഒരുക്കിയാണ് യുഎഇയുടെ സഹായം. ‘ഓപറേഷന് ചിവല്റസ് നൈറ്റ് 3’ കാമ്പയിനിന്റെ ഭാഗമയാണ് യുഎഇയുടെ ഈ ആശ്വാസ പ്രവര്‍ത്തനം. ഗോതമ്പ് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നല്കി പൗരന്മാര്ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും ദിവസവും റൊട്ടി ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ഗോതമ്പ് പൊടിയും അനുബന്ധ വിഭവങ്ങളും യുഎഇ നല്‍കും.
ദുഷ്കരമായ ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിനും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഗസ്സയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്കാന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് യുഎഇ റിലീഫ് മിഷന് മേധാവി ഹമദ് അല്‍ നെയാദി പറഞ്ഞു.
ആവശ്യമുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനും അത്യാവശ്യക്കാരിലേക്ക് ഭക്ഷ്യ വിതരണം ഉറപ്പാക്കുന്നതിനുമുള്ള സുസ്ഥിരമായ ശ്രമത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഓപ്പറേഷന് ചിവല്റസ് നൈറ്റ് 3 കാമ്പയിന്റെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ ഭക്ഷണം,ആരോഗ്യം തുടങ്ങിയ പ്രധാന മേഖലകളില്‍ യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഗസ്സയിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വികസന പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ യുഎഇയുടെ മാനുഷിക സഹായത്തിന്റെ ഭാഗമായി അടിയന്തര ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഗസ്സയിലെ മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് യുഎഇയുടെ ലക്ഷ്യം.