
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
സിയോള്‍: രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പതിനാലുകാരി,ഊര്‍ജസ്വലയായ ഇമാറാത്തി പെണ്‍കുട്ടി ഹജറിന് ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ടത്. തലയുടെ മര്‍മ സ്ഥാനത്ത് ഗുരുതരമായി വേരൂന്നിയ മാരകമായ രോഗത്തിന് പക്ഷേ, ഹജറിന്റെ ആത്മാവിനെ അണയ്ക്കാന്‍ കഴിഞ്ഞില്ല. തീക്ഷ്ണമായ വേദനയില്‍ പുളയുന്ന ദുര്‍ബലമായ ശരീരമുണ്ടായിട്ടും ഇച്ഛാശക്തികൊണ്ട് അവളത് അതിജീവിക്കുകയായിരുന്നു. ഇന്ന് ഹജര്‍ രോഗമുക്തി നേടി ജീവിതം സജീവമാക്കി. അതിതീവ്ര പോരാട്ടത്തെ അഭിമുഖീകരിച്ച അവള് മനസിന് പൊരുത്തപ്പെടാന്‍ പ്രയാസമുള്ളതായി ഒന്നുമില്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. യുഎഇയിലെ അവളുടെ പ്രാരംഭ ശസ്ത്രക്രിയ ട്യൂമറിന്റെ ഒരു ഭാഗം നീക്കം ചെയ്ത് അവളില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ സമ്മാനിച്ചു. പക്ഷേ, അവിടംകൊണ്ട് പോരാട്ടം അവസാനിച്ചില്ല. പിന്നീടുള്ള ഓരോ നിമിഷവും നിര്‍ണായകമായിരുന്നു. ട്യൂമറിന്റെ അവശേഷിക്കുന്ന ഭാഗം പുറത്തെടുക്കുന്നതിനുള്ള സുപ്രധാന ശസ്ത്രക്രിയയ്ക്കായി അവളുടെ കുടുംബം കൊറിയയിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് കീമോ തെറാപ്പിയുടെയും റേഡിയേഷന്റെയും കഠിനമായ കാലഘട്ടത്തിലൂടെയാണ് ഹജര്‍ കടന്നുപോയത്.
‘ആ നിമിഷങ്ങള്‍ എന്റെ കീഴില്‍ നിന്ന് ഭൂമി പിളര്‍ന്ന പോലെ എനിക്ക് തോന്നി’യെന്ന് അവളുടെ പിതാവ് പറയുന്നു. ‘സര്‍വശക്തനായ അല്ലാഹുവിലുള്ള ഞങ്ങളുടെ അചഞ്ചലമായ വിശ്വാസം ഏതൊരു ഭയത്തേക്കാളും ശക്തമായിരുന്നു. ഇന്ന് അവള് വീണ്ടും പുഞ്ചിരിക്കുന്നത് നമ്മള് കാണുന്നു.’ അവളുടെ മാതാവിന്റെ വികാരനിര്‍ഭരമായ വാക്കുകളാണിത്. ‘അവള് അനുഭവിച്ച ഓരോ വേദനയും എനിക്ക് പത്തിരട്ടിയായി തോന്നിയിരുന്നു. അവള് വീണ്ടും നടന്ന് ചിരിക്കുന്നത് കാണണമെന്നതായിരുന്നു എന്റെ ഒരേയൊരു ആഗ്രഹവും പ്രാര്‍ത്ഥനയും. ഇപ്പോള്‍, അവള് കൂടുതല്‍ ശക്തയാണ്. മാതാവ് പറഞ്ഞു. രണ്ടു വര്‍ഷത്തിനു ശേഷം, ഹജര്‍ പൂര്‍ണ ആരോഗ്യവതിയായിട്ടുണ്ട്. ചികിത്സ പൂര്‍ത്തിയായി സുഖം പ്രാപിച്ചതോടെ അവള് പതുക്കെ അവളുടെ ബാല്യത്തിലേക്കു തന്നെ മടങ്ങുകയാണ്. രോഗത്തെ മറികടക്കുക എന്നതു മാത്രമല്ല അവളുടെ യാത്ര, തന്റെ ക്ഷമയുടെയും കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയുടെയും ഏറ്റവും കഠിനമായ പ്രതിബന്ധങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന പ്രത്യാശയുടെയും ശക്തമായ ഒരു സാക്ഷ്യമാണ് താനെന്ന് എല്ലാവര്ക്കും ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുക കൂടിയാണ് ഹജര്‍.