
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ജില്ലക്ക് പുറത്ത് ഏറ്റവും കൂടൂതല്‍ കാസര്‍കോട്ടുകാര്‍ വസിക്കുന്ന യുഎഇയില്‍ എല്ലാവരെയും കൂട്ടിയിണക്കാന്‍ മെഗാ സംഗമം പ്രഖ്യാപിച്ച് ദുബൈ കാസര്‍കോട് ജില്ലാ കെഎംസിസി. ‘ഹല കാസ്രോട് ഗ്രാന്റ് ഫെസ്റ്റ് ‘ ഏപ്രില്‍ 20ന് ദുബൈയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ തനത് വൈവിധ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിവിധ കലാ,കായിക,സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള ഗ്രാന്റ് ഫെസ്റ്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജില്ലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. അബുഹൈല്‍ കെഎംസിസി ഹാളില്‍ നടന്ന ചടങ്ങില്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പികെ ഇസ്മയീല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ദുബൈ കെഎംസിസി മുഖ്യരക്ഷാധികാരി ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍,വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്്മാന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ജനറല്‍ സെക്രട്ടറി ടിആര്‍ ഹനീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി,അഡ്വ. ഇബ്രാഹീം ഖലീല്‍,അഫ്സല് മെട്ടമ്മല്‍,ഹനീഫ് ചെര്‍ക്കള,റാഫി പള്ളിപ്പുറം പങ്കെടുത്തു.
ഫെസ്റ്റിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഖാദര്‍ തെരുവത്ത്,ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍,ഡോ.പുത്തൂര്‍ റഹ്മാന്,പികെ അന്‍വര്‍ നഹ,നിസാര്‍ തളങ്കര,ഡോ.അന്‍വര്‍ അമീന്,പിഎ സല്മാന് ഇബ്രാഹീം,പിഎ സുബൈര്‍ ഇബ്രാഹീം,റാഷിദ് ബിന്‍ അസ്്ലം എന്നിവര്‍ സ്വാഗതസംഘം ഉപദേശക സമിതി അംഗങ്ങളാണ്.
യഹ്യ തളങ്കര (മുഖ്യ ക്ഷാധികാരി),പികെ ഇസ്മായീല്‍,ഹുസൈനാര് ഹാജി,ഹനീഫ് ചെര്‍ക്കള,അബ്ദുല്ല ആറങ്ങാടി,ഹംസ തൊട്ടിയില്‍, ആഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്സല് മെട്ടമ്മല്‍,ബിഎ മഹ്മൂദ്,ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍,സ്പീഡ് വേ അബ്ദുല്ല,മുജീബ് മെട്രോ,ജമാല്‍ ബൈത്താന്,എന്‍എ അബ്ദുല്ല നാലപ്പാട്,ഹംസ മധൂര്‍,എംഎ മുഹമ്മദ്കുഞ്ഞി,ടികെസി അബ്ദുല്‍ ഖാദര്‍ ഹാജി,സമീര്‍ തളങ്കര ബെസ്റ്റ്ഗോള്‍ഡ്,ഹനീഫ മരവയല്‍,സ്പിക് അബ്ദുല്ല,റാഫി കല്ലട്ര,ശംസുദ്ദീന്‍ മാണിക്കോത്ത്,എംഇഎസ് മുഹമ്മദ്കുഞ്ഞി,റാഫി ഫില്ലി(രക്ഷാധികാരികള്‍). സലാം കന്യപ്പാടി (ചെയര്മാന്)ഹനീഫ ടിആര്‍(ജനറല്‍ കണ്‍വീനര്‍),ഡോ. ഇസ്മായീല്‍ (ട്രഷറര്‍),ഹസൈനാര്‍ ബീജന്തടുക്ക (കോര്‍ഡിനേറ്റര്‍)റാഫി പള്ളിപ്പുറം,ഖലീല്‍ പതിക്കുന്ന്,മഹമൂദ് ഹാജി പൈവളിക,ഇബി അഹമ്മദ് ചെടേക്കാല്‍,റഷീദ് ഹാജി കല്ലിങ്കല്‍,അഷ്റഫ് പാവൂര്‍,സലീം ചേരങ്കൈ,അബ്ദുറഹ്മാന് ബീച്ചാരക്കടവ്, കെഎം അയ്യൂബ് ഉറുമി,വിപി സലാം തട്ടാനിച്ചേരി,സി എച്ച് നൂറുദ്ദീന്‍,ഇസ്മായീല്‍ നാലാംവാതുക്കല്,സുബൈര്‍ അബ്ദുല്ല,മുഹ്യുദ്ദീന്‍ ബാവ,റഫീഖ് പിപി പടന്ന,ഹനീഫ ബാവ നഗര്‍,കെപി അബ്ബാസ് കളനാട്,സുനീര്‍ എന്‍പി,ഇബ്രാഹീം ബേരിക്കെ,ഫൈസല്‍ പട്ടേല്‍,റഫീക്ക് മാങ്ങാട്,ഖാലിദ് പാലക്കി,എജിഎ റഹ്മാന്,മുഹമ്മദ് പിലാങ്കട്ട,അഷ്റഫ് ബോസ്,റസാഖ് ചെറൂണി (വൈസ് ചെയര്മാന്മാര്).
ഫൈസന്‍ മുഹ്സിന്,സിഎ ബഷീര്‍ പള്ളിക്കര,പിഡി നൂറുദ്ദീന്‍,അഷ്റഫ് ബായാര്‍,സുബൈര്‍ കുബണൂര്‍, റഫീഖ് എസി കാടങ്കോട്,സിദ്ദീഖ് ചൗക്കി,ബഷീര്‍ പാറപ്പള്ളി,ആസിഫ് ഹൊസങ്കടി,സൈഫുദ്ദീന് മൊഗ്രാല്‍,അസ്കര്‍ ചൂരി,ഹനീഫ് കട്ടക്കാല്‍,ഹാരിസ് കുളിയങ്കാല്‍,റാഷിദ് പടന്ന,മന്‍സൂര്‍ മര്‍ത്യ,ഉപ്പി കല്ലങ്കൈ,നംഷാദ് പൊവ്വല്‍,ആരിഫ് കൊത്തിക്കല്‍,സലാം മാവിലാടം,അഷ്റഫ് കുക്കംകൂടല്‍ (കണ്‍വീനര്‍മാര്‍).