
വാച്ച് ആന്റ് ജ്വല്ലറി ഷോ ഷാര്‍ജ എക്സ്പോ സെന്ററില്‍
ദുബൈ: ഒക്ടോബര്‍ 26 ന് ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി മഹോത്സവം ഹലാ കാസര്‍ഗോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ന്റെ സ്വാഗത സംഘം ഓഫീസ് ദേര കെപി ബില്‍ഡിങ്ങില്‍ യുവ വ്യവസായിയും വെല്‍ഫിറ് ഇന്റര്‍നാഷ്ണല്‍ ഡയറക്ടറുമായ സുഹൈര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയാണ് സംഗമത്തിനു ആതിഥ്യമരുളുന്നത്. ആദ്യമായിട്ടാണ് ഇത്രയും വലിയ രീതിയില്‍ ഒരു പ്രവാസി സംഗമം പ്രവാസ ഭൂമികയില്‍ നടക്കുന്നതെന്ന പ്രത്യേകതയുമായിട്ടാണ് ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് ഒരുങ്ങുന്നത്. വിവിധങ്ങളായ പരിപാടികളുള്പ്പെടുത്തിക്കൊണ്ട് നടത്തുന്ന ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി ജില്ലക്കകത്തും ഗള്‍ഫിലുമുള്ള വ്യവസായ രംഗത്തുള്ളവര്‍ക്കായി ബിസിനസ് കോണ്‍ക്ലേവ്, വിവിധ കലാ കായിക മല്‍സരങ്ങള്‍, പ്രശസ്ത കലാകാരന്മാരെ അണിനിരത്തിയുള്ള ഇശല്‍ വിരുന്ന്, പ്രമുഖ സാംസ്കാരിക നായകര്‍ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സ്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വിനോദ പരിപാടികള്‍, വനിതാ സമ്മേളനം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ ഹല കാസോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും. ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ പ്രചാരണാര്‍ഥം നാട്ടിലും പ്രവാസലോഗത്തുമായി വിവിധ പ്രചാരണ പരിവാടികള്‍ നടന്നു വരുന്നു.
സാമൂഹിക സാംസ്കാരിക കലാ രാഷ്ട്രീയ മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍, ജനപ്രധിനിധികള്‍, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍, മുന്‍ കാല പ്രവാസികള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിള്‍ അധിവസിക്കുന്ന കെഎംസിസി പ്രതിനിധികള്‍ പങ്കെടുക്കും. ഹല കാസ്രോട് ഗ്രാന്റ് ഫെസ്റ്റിന്റെ
ടൈറ്റില്‍ സ്പോണ്‍സറായി സിറ്റി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഗ്രൂപ്പും അസ്സോസിയേറ്റ് സ്പോണ്‍സറായി വെല്‍ഫിറ്റ് ഗ്രൂപ്പ് ഇന്റര്‍നാഷണലും സപ്പോര്‍ട്ടിംഗ് സ്പോണ്‍സറായി വിന്‍ടച്ച് മള്‍ട്ടി സ്പെഷല്‍ ഹോസ്പിറ്റലുമായി ഇവന്റ് പാട്ണറായി മേക്സ്കയര് ക്ലിനിക്കും
വെന്യു പാട്ണറായി നാലപ്പാട് ഫര്‍ണിച്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്സും ആയിരിക്കും. ചടങ്ങില്‍ കെഎംസിസി നേതാവ് ഹനീഫ് ചെര്‍ക്കളം, സംസ്ഥാന സെകട്ടറി അഫ്സല് മെട്ടമ്മല്‍, കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെകട്ടറി ടി.ആര് ഹനീഫ്, ട്രഷറര്‍ ഡോ. ഇസ്മായില്‍, ഗള്‍ഫ് ചന്ദ്രിക മാര്‍ക്കറ്റിംഗ് ഇന്‍ചാര്‍ജ് ഹനീഫ് കോളിയടുക്ക, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ദീന്‍, സുബൈര്‍ അബ്ദുള്ള, ഹസൈനാര്‍ ബീജന്തടുക്ക, മൊയ്ദീന് അബ്ബ, പി.ഡി നൂറുദീന്‍, അഷ്റഫ് ബായാര്‍, ബഷീര്‍ പാറപ്പള്ളി, സി.എ ബഷീര്‍ പള്ളിക്കര, ആസിഫ് ഹൊസങ്കടി, സിദ്ദിക് ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.