
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ഇത്തിഹാദ് റെയില്‍ സിഇഒ ഷാദി മലക്കിയുമായി കൂടിക്കാഴ്ച നടത്തി
അല്‍ദഫ്ര: രാജ്യത്തിന്റെ വലിയ പ്രതീക്ഷയായ ഇത്തിഹാദ് റെയിലിന്റെ അല്‍ദഫ്ര മേഖലയിലെ പുരോഗതി ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് വിലയിരുത്തി. അല്‍ ദന്ന പാലസില്‍ നടന്ന അവലോകന യോഗത്തില്‍ ഇത്തിഹാദ് റെയില്‍ സിഇഒ ഷാദി മലക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു. അല്‍ദഫ്ര മേഖലയിലെ
പ്രധാന ദേശീയ പദ്ധതികള്‍ നിരീക്ഷിക്കുന്നതിനുള്ള ശൈഖ് ഹംദാന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയും യുഎഇയിലുടനീളമുള്ള അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ നിരന്തര പിന്തുണയും പ്രതിഫലിക്കുന്നതായിരുന്നു കൂടിക്കാഴ്ച.
സാമ്പത്തികവും സാമൂഹികവുമായ ഏകീകരണം വളര്‍ത്തിയെടുക്കുന്ന ആധുനികവും സുരക്ഷിതവുമായ റെയില്‍ സംവിധാനത്തിലൂടെ എമിറേറ്റുകളെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന രാജ്യത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നാണ് ഇത്തിഹാദ് റെയില്‍പാത.
യുഎഇയുടെ ദേശീയ റെയില്‍വേ ശൃംഖലയുടെ ഏറ്റവും പുതിയ പുരോഗതികള്‍ ശൈഖ് ഹംദാനെ സംഘം അറിയിച്ചു. പദ്ധതിയുടെ പൂര്‍ത്തീകരിച്ച ഘട്ടങ്ങള്‍,പ്രത്യേകിച്ച് അല്‍ദഫ്ര മേഖലയ്ക്കുള്ളിലെ നിര്‍മാണങ്ങള്‍ എന്നിവ പങ്കുവച്ച പ്രതിനിധി സംഘം മറ്റു ജിസിസി രാജ്യങ്ങളുമായുള്ള ഇത്തിഹാദ് റെയിലന്റെ നിര്‍ദിഷ്ട ലിങ്കുകള്‍ ഉള്‍പ്പെടെയുള്ള ഭാവി വിപുലീകരണ പദ്ധതികളുടെ രൂപരേഖ തയാറാക്കുകയും ചെയ്തു.കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക,പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങളിലൂടെ സുസ്ഥിരത വര്‍ധിപ്പിക്കുക തുടങ്ങിയ പദ്ധതിയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങളും അവര്‍ ശൈഖ് ഹംദാനോട് വിശദീകരിച്ചു.
ഇത്തിഹാദ് റെയില്‍ ടീമിന്റെ പ്രവര്‍ത്തനങ്ങളെ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് പ്രശംസിച്ചു, ഉന്നത അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി യുഎഇയുടെ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംഘത്തിന്റെ മികച്ച പ്രഫഷണലിസത്തെയും പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.
സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്നതിലും യുഎഇയുടെ ദീര്‍ഘകാല ദര്‍ശനം സാക്ഷാത്കരിക്കുന്നതിലും പദ്ധതിയുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി കോടതിയുടെ അണ്ടര്‍ സെക്രട്ടറി നാസര്‍ മുഹമ്മദ് അല്‍ മന്‍സൂരിയും മറ്റു നിരവധി ഉദ്യോഗസ്ഥരും യോഗത്തില്‍
പങ്കെടുത്തു.