
വെടിനിര്‍ത്തല്‍ സ്വാഗതാര്‍ഹം: യുഎഇ
ദുബൈ: ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അഞ്ചാമത് ‘ഹാപ്പിനെസ് ട്രാവല്‍’ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രദര്‍ശനം ശ്രദ്ധേയമായി. ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിപുലമായ വിനോദ ടൂറിസം,യാത്രാ സൗകര്യങ്ങള്‍,സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനമൊരുക്കിയത്. ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി,ഉപ മേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രദര്‍ശനം കാണാനെത്തി. ഡയരക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍,വിമാന കമ്പനികള്‍,ഹോട്ടലുകള്‍,ട്രാവല്‍ ഏജന്‍സികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുടെ മികച്ച ഓഫറുകള്‍ നല്‍കിയിരുന്നു. വിവിധ പാക്കേജുകളും കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഡീലുകളും കണ്ടെത്താനും വിവിധ ഓഫറുകളും പ്രത്യേക പരിഗണനകളും നേടാനും സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി. ട്രാവല്‍ ആന്റ് ടൂറിസം,വിനോദ മേഖലകളിലെ പ്രമുഖ കമ്പനികളാണ് ഇത്തവണത്തെ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഉപഭോക്തൃ സംതൃപ്തിക്കൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കുന്നുവെന്നും ഇതിന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്നും ഇതുവഴി ജീവനക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുവെന്നും മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.