
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: ‘ദീര്ഘായുസിലേക്ക്: ആരോഗ്യവും ക്ഷേമവും പുനര്‍ നിര്‍വചിക്കുന്നു’ എന്ന പ്രമേയത്തില്‍ അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്ക് രണ്ടാം പതിപ്പ് ഏപ്രില്‍ 15 മുതല്‍ 17 വരെ അബുദാബിയിലെ അഡ്നെക് സെന്ററില്‍ നടക്കും. ഈ വര്‍ഷത്തെ ആരോഗ്യ വാരാചരണത്തില്‍ 15,000ലധികം പങ്കാളികളെയും 325 പ്രദര്ശകരെയുമാണ് പ്രതീക്ഷിക്കുന്നത്. നയവിദഗ്ധര്‍,ഗവേഷകര്‍,പുതുസംരംഭകര്‍,നിക്ഷേപകര്‍ എന്നിവരുമായി സംവദിക്കുന്നതിനുള്ള അവസരമൊരുക്കും.