
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ആരോഗ്യ സംരക്ഷണത്തില്‍ നിക്ഷേപിക്കുന്നത് ഭാവിയിലേക്കുള്ള ഒരു കരുതല്‍ കൂടിയാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. കൂടുതല്‍ കാര്യക്ഷമവും സമഗ്രവുമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ പ്രാപ്തമാക്കുന്നതില്‍ നവീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും പങ്ക് നിര്‍ണായകമാണ്. രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതും ജനങ്ങളുടെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സംഭാവന നല്‍കുന്നതുമായ ഒരു നൂതന ആരോഗ്യ സംരക്ഷണ മാതൃക സ്ഥാപിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ശൈഖ് മുഹമ്മദ് ഊന്നിപറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സമഗ്രവുമായ ആരോഗ്യ സംരക്ഷണ വ്യവസായ പരിപാടിയായ അറബ് ഹെല്‍ത്ത് സന്ദര്‍ശിച്ചപ്പോഴാണ് ദുബൈ ഭരണാധികാരിയുടെ ഈ പ്രസ്താവന.
ഈ മാസം 27ന് ആരംഭിച്ച അറബ് ഹെല്‍ത്തിന്റെ 50ാം പതിപ്പ് ഇന്ന് അവസാനിക്കുകയാണ്. ലോകമെമ്പാടുമുള്ള 3,800ലധികം പ്രദര്‍ശകര്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുമിച്ച് കൂടി തങ്ങളുടെ നൂതനാശയങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പ്രധാന ആരോഗ്യ സംരക്ഷണ പ്രവണതകളെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ പങ്കാളികള്‍ക്ക് പകര്‍ന്ന് നല്കി. ഇത് മേഖലയിലെ സഹകരണത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈയിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. അറബ് ഹെല്‍ത്തിന്റെ 50ാമത് പതിപ്പ് ആരോഗ്യ സംരക്ഷണ നവീകരണത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിന് സുസ്ഥിരമായ പരിഹാരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും സൃഷ്ടിപരമായ ആശയങ്ങളുടെയും കഴിവുകളുടെയും ഒരു സംഗമസ്ഥാനമെന്ന നിലയില്‍ ദുബൈയുടെ പ്രമുഖ സ്ഥാനവും അദ്ദേഹം എടുത്തുപറഞ്ഞു.