സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
യുഎഇയിലുടനീളം മേഘാവൃതമായ കാലാവസ്ഥ ഇന്നും മഴയ്ക്ക് സാധ്യത :: ജാഗ്രത പാലിക്കണമെന്ന് പൊലീസ്

ദുബൈ: കൊടുംചൂടിന് ശമനമേകി അല്‍ ഐനിലും ഷാര്‍ജയിലും കുളിര്‍മഴ. ഇന്നലെ വൈകുന്നേരമാണ് അല്ഐനിന്റെയും ഷാര്‍ജയുടെയും ചില ഭാഗങ്ങളില്‍ മഴ പെയ്തത്. ശക്തമായ കാറ്റും വീശിയിരുന്നു. ചിലയിടങ്ങളില്‍ ചെറിയ തോതിലാണ് മപെയ്തത്. ഇന്നലെ മുതല്‍ യുഎഇയിലുടനീളം കാലാവസ്ഥ മേഘാവൃതമാണ്. ഇന്ന് വൈകുന്നേരം വരെ ഇതേ അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഴമേഘങ്ങള്‍ രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമായത്. ഫുജൈറ മുതല്‍ അല്‍ ഐന്‍ വരെ വ്യാപിച്ചുകിടക്കുന്ന സംവഹന മേഘങ്ങള്‍ കാരണം ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധികള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം എന്‍സിഎം അറിയിച്ചിരുന്നു. വടക്കു കിഴക്കു മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.