
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഇമാറാത്തിന്റെ പൈതൃകം നേരില്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഷാര്‍ജ ഹെറിറ്റേജ് ഡേയ്സ് എക്സിബിഷനില്‍. യുഎഇയിലെ താമസക്കാര്‍ക്ക് 400 വര്‍ഷം പഴക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍, പുസ്തക വിപണി എന്നിവ സന്ദര്‍ശിക്കാനും പൈതൃക ട്രെയിനില്‍ യാത്ര ചെയ്യാനും കഴിയും. 2025 ഫെബ്രുവരി 12 മുതല്‍ 23 വരെ നടക്കുന്ന യുഎഇയിലെ ഏറ്റവും പഴക്കമേറിയ പൈതൃക ഉത്സവത്തിന്റെ 22ാമത് പതിപ്പ് യഥാര്‍ത്ഥ ഇമാറാത്തി പൈതൃകം പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസം, പരമ്പരാഗത വിപണികള്‍, വൈദ്യശാസ്ത്രം എന്നിവയിലെ ഷാര്‍ജയുടെ ചരിത്രപരമായ നാഴികക്കല്ലുകള്‍ വ്യക്തമാക്കുന്ന ‘റൂട്ട്സ്’ എക്സിബിഷന് ഉള്‍പ്പെടെ മൂന്ന് പ്രധാന പ്രദര്‍ശനങ്ങള്‍ നടക്കും. ‘യുഗങ്ങളിലൂടെയുള്ള സുഗന്ധദ്രവ്യങ്ങള്‍’ പ്രദര്‍ശനം നാഗരികതകളിലുടനീളമുള്ള സുഗന്ധദ്രവ്യങ്ങളുടെ പരിണാമത്തെ രേഖപ്പെടുത്തും. കൂടാതെ ‘ലൈബ്രറികളുടെ ഒരു നൂറ്റാണ്ട്’ പ്രദര്‍ശനത്തില്‍ 1925 മുതല്‍ ആരംഭിച്ച എമിറേറ്റിന്റെ സാഹിത്യ, ആര്‍ക്കൈവല്‍ പൈതൃകത്തെ എടുത്തുകാണിക്കും.
1925ല്‍ സ്ഥാപിതമായ ഷാര്‍ജയിലെ ആദ്യത്തെ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തോടൊപ്പം, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പുതിയ വേദിയായ ‘അല്‍ സൂര് സ്ക്വയര്‍’ ആണ് ഈ പതിപ്പിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. കൂടാതെ, 12ലധികം ലൈബ്രറികളെയും ആറ് പ്രസിദ്ധീകരണ സ്ഥാപനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ‘പുസ്തക വിപണി’യുടെ ഉദ്ഘാടനവും ഈ പരിപാടിയില്‍ ഉണ്ടായിരിക്കും. സാഹിത്യ പൈതൃകം ആഘോഷിക്കുന്നതിന് വേണ്ടി ഒരുക്കിയ ‘പൈതൃക ദിന ട്രെയിന്‍’ അതിഥികളെ വേദിയിലുടനീളം കൊണ്ടുപോകും. ഇതിലേക്ക് കുടുംബത്തോടെ പ്രവേശനം സൗജന്യമാണ്.
യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന പൈതൃക ഉത്സവമാണ് ഷാര്‍ജ ഹെറിറ്റേജ് ഡേയ്സ് എന്ന് ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെറിറ്റേജ് ചെയര്മാന് ഡോ. അബ്ദുല്‍ അസീസ് അല്‍ മുസല്ലം പറഞ്ഞു. ഇമാറാത്തിന്റെയും ജിസിസി രാജ്യങ്ങളുടെയും പൈതൃകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ വര്‍ഷം ഞങ്ങളുടെ മുദ്രാവാക്യം ‘റൂട്ട്സ്’ എന്നതാണ്. ഷാര്‍ജ ഓള്‍ഡ് വാള് സ്ക്വയര്‍ എന്ന പുതിയ സ്ക്വയര്‍ ഉള്ളതിനാല്‍ ഫെസ്റ്റിവല്‍ ഏരിയയിലേക്ക് കൂടുതല്‍ സ്ഥലം ചേര്‍ത്തു. ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് 400 വര്‍ഷം പഴക്കമുള്ള പെര്‍ഫ്യൂമുകളുടെ ആദ്യ ഉത്പാദനം ആളുകള്‍ കാണുന്ന ഫ്രഞ്ച് പെര്‍ഫ്യൂം എക്സിബിഷനാണ്. പഴയ പെര്‍ഫ്യൂമുകളുടെ കുപ്പികളും ആളുകള്‍ക്ക് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നമ്മള് എല്ലാവരും നമ്മുടെ വേരുകളിലേക്ക് മടങ്ങേണ്ടതുണ്ട്. യുഎഇയിലെ യുവാക്കളെ ആകര്‍ഷിക്കുന്നതിനായി നമ്മുടെ പൈതൃകത്തിന്റെ യഥാര്‍ത്ഥ വേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ജിസിസി രാജ്യങ്ങള്‍ക്ക് പുറമേ, 124 രാജ്യങ്ങള്‍ അവരുടെ നാടോടി സംഗീതം പ്രദര്‍ശിപ്പിക്കും. യുഎഇയിലെ പ്രവാസികള്‍ക്ക് അവരുടെ നാടോടി സംഗീത ഗ്രൂപ്പുകളുണ്ട്, അവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്നും ഡോ. അല്‍ മുസല്ലം പറഞ്ഞു. 14 അക്കാദമിക് പ്രഭാഷണങ്ങളും 15 പുസ്തക പ്രകാശനങ്ങളും, സാംസ്കാരിക കഫേ ചര്‍ച്ചകളും, ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് സ്റ്റോറിടെല്ലിംഗും ഫെസ്റ്റിവലില്‍ ഉള്‍പ്പെടും. ഫെബ്രുവരി 12 മുതല്‍ 23 വരെ ഷാര്‍ജ സിറ്റിയില്‍ ആരംഭിച്ച് ഏഴ് നഗരങ്ങളിലായി നടക്കുന്ന പ്രദര്‍ശനം, ഖോര്ഫക്കാന്, മലീഹ, ഹംരിയ, അല്‍ ദൈദ്, കല്‍ബ, ദിബ്ബ അല്‍ഹിസ്ന്‍ എന്നിവിടങ്ങളിലേക്ക് മാറ്റും.