
ജൈറ്റക്സ് ഗ്ലോബല്‍: ജിഡിആര്‍എഫ്എ പവലിയന് ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു
മസ്കത്ത്: 1447 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ പലായനത്തിന്റെ ദൃശ്യാവിഷ്കാരത്തിന് (ഹിജ്റ എക്സ്പെഡിഷന്) മസ്കത്ത് വേദിയാകുന്നു. ഐ സി എഫ് മസ്കത്ത് റീജിയന് കീഴില്‍ ഒക്ടോബര്‍ 17ന് വൈകുന്നേരം 7 മണി മുതല്‍ ബൗഷര്‍ ഒമാന്‍ ഹാളില്‍ നടക്കുന്ന സെഷന് കേരളത്തില്‍ നിന്നുള്ള പണ്ഡിതനും വാഗ്മിയുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രവാചകരും സഹചാരികളും സഞ്ചരിച്ച വിശുദ്ധ മക്ക മുതല്‍ മദീന വരെയുള്ള പലായനത്തിന്റെ മാതൃകയില്‍, അതേ പാതയിലൂടെ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സൗദി ഗവേഷകരോടൊപ്പം നടത്തിയ ഒരു അന്വേഷണ യാത്രയുടെ ദൃശ്യാവിഷ്കാരമാണ് ഹിജ്റ എക്സ്പെഡിഷന്. സഊദി അറേബ്യ ഹെരിറ്റേജ് ടൂറിസം വകുപ്പ് ഇത്തരം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ പുനര്‍ജ്ജീവിപ്പിക്കുകയും സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്ന ഈ കാലത്ത്, സഊദിയിലെ പ്രമുഖ പണ്ഡിതനായ ഡോ. അബ്ദുള്ള ഖാളിയുടെ ‘എ ഫോട്ടോഗ്രാഫി ജേണി’എന്ന പുസ്തകവും ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നടത്തിയ ഹിജ്റ അന്വേഷണ യാത്രയും ഈ വിഷയത്തിലെ ഒരു പുതിയ ചുവടുവെപ്പാണ്. പ്രവാചകര്‍ (സ്വ) ഹിജ്റ പോയ വഴികള്‍, പ്രധാനപ്പെട്ട ഇടങ്ങള്‍, വിശ്രമിച്ച സ്ഥലങ്ങള്‍ തുടങ്ങി സഞ്ചാര വഴിയിലെ 43 മൈല്‍സ്റ്റോണുകള്‍ ഉള്‍പ്പെടെ വളരെ കൃത്യമായി ഹിജ്റയുടെ ജിയോഗ്രാഫിയും അനുബന്ധ വര്‍ത്തമാനങ്ങളും പങ്ക് വെക്കുന്ന ഹിജ്റ എക്സ്പെഡിഷനിലൂടെ, 1447 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് നബി (സ്വ) നടത്തിയ ഹിജ്റയെ പുനര്‍ വായിക്കപ്പെടുകയാണ്. ഐ സി എഫ് മസ്കത്ത് റീജിയന് പ്രസിഡന്റ് സയ്യിദ് സാഖിബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി നിസാര്‍ പൂക്കോത്ത്, സ്വാഗതസംഘം പ്രസിഡന്റ് ഉസ്മാന് സഖാഫി, കണ്‍വീനര്‍ ഹാരിജത്ത്, പബ്ലിസിറ്റി ലീഡ് ഇര്‍ശാദ് കറ്റാനം, ഫിനാന്‍സ് ലീഡ് ശഫീഖ് കുഞ്ഞുമോന്, ഐ സി എഫ് നാഷനല്‍ സെക്രട്ടി അജ്മല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.